വീട് പണിയുമ്പോള്‍ മറ്റിടങ്ങള്‍ക്കെന്ന പോലെ തന്നെ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ട സ്ഥലമാണ് അടുക്കള. വാസ്തു വിധി പ്രകാരം അടുക്കളയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. പുരാതന ഗൃഹങ്ങളുടെ നിര്‍മ്മിതികളില്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്.ഫ്‌ളാറ്റുകളോടുള്ള ജനങ്ങളുടെ താല്‍പര്യവും സ്ഥലക്കുറവും അടുത്ത കാലത്ത് അടുക്കളയുടെ പ്രാധാന്യം കുറച്ചു. പക്ഷേ വാസ്തുപരമായി നമുക്ക് ആചരിക്കുവാന്‍ സാധിക്കുന്ന പലകാര്യങ്ങളും ഉണ്ട്. വാസ്തു പ്രകാരം അടുക്കള എപ്രകാരം സജ്ജീകരിക്കാമെന്ന് നോക്കാം
1. വാസ്തുപ്രകാരം അടുക്കള തെക്കുകിഴക്കേ ദിശയിലാണ് വരേണ്ടത്. വടക്കു പടിഞ്ഞാറാണെങ്കിലും
2. അടുക്കളയുടെ പ്രവേശന വാതില്‍ വടക്ക്, കിഴക്ക്, പടിഞ്ഞാറു ദിശകളിലാകാം.
3. നിറഞ്ഞ ഗ്യാസ് സിലിണ്ടറുകള്‍ തെക്കു കിഴക്കേ ദിശയിലും ഒഴിഞ്ഞവ തെക്കുപടിഞ്ഞാറു ദിശയിലും
സൂക്ഷിയ്ക്കാം.
4. പാചകം ചെയ്യുന്നയാള്‍ കിഴക്കോട്ടു തിരിഞ്ഞു നിന്നും പാചകം ചെയ്യുന്ന രീതിയില്‍ വേണം ഗ്യാസ്
സ്റ്റൗ വയ്ക്കാന്‍
5. മൈക്രോവേവ്, മിക്‌സി പോലുള്ള അടുക്കള ഉപകരണങ്ങള്‍ വടക്കു കിഴക്കു ദിശയില്‍ വയ്ക്കരുത്. ഇവ
തെക്കു കിഴക്കു ദിശകളില്‍ വയ്ക്കുക.
6. ധാന്യങ്ങള്‍ പോലുള്ളവ പടിഞ്ഞാറ്, തെക്ക് ഭാഗത്തു സൂക്ഷിയ്ക്കുക.
7. വാട്ടര്‍ ഫില്‍ട്ടല്‍, കിച്ചന്‍ സിങ്ക് മുതലായവ വടക്ക് കിഴക്ക് ദിശയില്‍ വേണം സ്ഥാപിക്കേണ്ടത്.
8. അടുക്കളയിലെ ജനലുകളും എക്‌സ് ഹോസ്;റ്റ് ഫാനുമെല്ലാം കിഴക്ക് ദിശയിലായിരിക്കണം.
9. പച്ച നിറം അടുക്കളയിലുണ്ടാകുന്നത് വാസ്തുപ്രകാരം നല്ലതാണ്. ഇത് പെയിന്റാകാം, പാത്രങ്ങളോ
ടൈല്‍സുകളോ ആകാം.
10. അടുക്കളയിലെ പൈപ്പുകളില്‍ ലീക്കുണ്ടാകാന്‍ പാടില്ല. ഇത് പണനഷ്ടത്തെയാണ് സൂചിപ്പിക്കുന്ന