പ്ലാനിങ്ങോടെ വീടിന്റെ അകം ഒരുക്കാന്‍ വഴികള്‍

Malayalilife
പ്ലാനിങ്ങോടെ വീടിന്റെ അകം ഒരുക്കാന്‍ വഴികള്‍

എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. നമ്മുടെ ശ്രദ്ധയും കരവിരുതും കൂടി ചേരുമ്പോഴേ വീടിന് ഭംഗിയേറുകയുള്ളൂ. ഇതില്‍ പ്രധാനമാണ് ഇന്റീരിയര്‍ ഡിസൈന്‍. കൃത്യമായ പ്ലാനിങ്ങോടെ വീടിന്റെ അകം ഒരുക്കാന്‍ വഴികള്‍ അന്വേഷിക്കുന്നവര്‍ ഒട്ടേറെയാണ്. കാലത്തിനനുസരിച്ച് മാറുന്ന ട്രെന്‍ഡുകള്‍ സ്വീകരിക്കുന്നതിനൊപ്പം അത് നമുക്ക് യോജിച്ചതാണോ എന്നു കൂടി അറിയണം. തീരെ സൗകര്യം കുറഞ്ഞ അകത്തളങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കുവാനും, അനാവശ്യ വലുപ്പം തോന്നുന്ന മുറികളെ ഒ
തുക്കി രൂപഭംഗി വരുത്താനുമെല്ലാം നല്ല ഇന്റീരിയര്‍ ഡിസൈനിങിലൂടെ സാധിക്കും. 

മിനിമലിസ്റ്റിക് ശൈലിയാണ് ഫര്‍ണിച്ചറിലും ട്രെന്‍ഡ്. തടിയാണെങ്കിലും ഡിസൈനുകള്‍ ഒന്നുമില്ലെങ്കില്‍ ഏതുതരത്തിലുള്ള ഇന്റീരിയറിലേക്കും യോജിക്കും. .ഭാവിയില്‍ ഇന്റീരിയര്‍ മാറ്റം വരുത്തുമ്പോഴും ഈ ഫര്‍ണിച്ചര്‍ മാറ്റേണ്ടിവരില്ല.....

പണ്ട് വീടുകളുടെ ചുവരുകളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ വയ്ക്കുന്നത് സാധാരണയായിരുന്നു. ഒരു ഭിത്തി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ വയ്ക്കുന്നത് വ്യത്യസ്തത നല്‍കും. ......

പോളിഷ് ചെയ്തിട്ടുണ്ടെന്ന് തിരിച്ചറിയാനാകാത്ത വിധത്തിലുള്ള മാറ്റ്, സാറ്റിന്‍ ഫിനിഷുകള്‍ ആണ് ഇപ്പോള്‍ മിക്കവരും ആവശ്യപ്പെടുന്നത്. സാറ്റിന്‍ ഫിനിഷിനാണ് ഡിമാന്‍ഡ്. 

4. കലാമൂല്യമുള്ള കണ്ണാടികള്‍ ആര്‍ട്പീസ് കൂടിയാണ്. മുറിയില്‍ പെയിന്റിങ്ങിനു പകരം ഇത്തരമൊരു കണ്ണാടി ഉപയോഗിക്കാം. മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിക്കാനും വലിയ നിലക്കണ്ണാടികള്‍ക്കു സാധിക്കും. 5. പിത്തള, ഓട്, ഗ്ലാസ്, ഒനിക്സ്, അക്രിലിക് ഇതൊക്കെയാണ് വാഷ്ബേസിനിലെ പുതിയ മെറ്റീരിയലുകള്‍..

ഭിത്തി മുഴുവനായി നിറഞ്ഞുനില്‍ക്കുന്ന, എംബ്രോയ്ഡറി ചെയ്ത തുണി അല്ലെങ്കില്‍ കാന്‍വാസ് ആണ് ടാപ്സ്ട്രി (tapestry). ഇത്തരത്തില്‍ ഭിത്തി ഹൈലൈറ്റ് ചെയ്യുന്നത് ട്രെന്‍ഡ് ആണ്..

വീടിനുള്ളിലെ ഓരോ ഇടത്തിനും വ്യത്യസ്തമായ ലൈറ്റിങ്ങാണ് ഇപ്പോള്‍ ട്രെന്‍ഡ്. ടേബിള്‍ ലാംപുകള്‍ കിച്ചണ്‍ കൗണ്ടറില്‍ വരെയെത്തിയിരിക്കുന്നു..
സീലിങ്ങില്‍ നിന്ന് ലൈറ്റിങ് നല്‍കുന്നതോടൊപ്പം ഫ്ളോറില്‍ ലൈറ്റുകള്‍ പിടിപ്പിക്കുന്ന രീതിയുമുണ്ട്. പേപ്പര്‍, സില്‍ക്ക്... എന്നിവയില്‍ പൊതിഞ്ഞ സോഫ്റ്റ് ആന്‍ഡ് ആബിയന്റ് ലൈറ്റിങ് ഇപ്പോള്‍ ആളുകള്‍ ഇഷടപ്പെടുന്നുണ്ട്.

home utility space and interior

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES