വീട് നിര്‍മ്മാണത്തില്‍ ഏറ്റവും പ്രധാനമാണ് വീടിന്റെ ദര്‍ശനം .വീടിന്റെ ദര്‍ശനത്തെ സംബന്ധിച്ചു പല അബദ്ധ ധാരണകളും ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഗൃഹം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കിടപ്പു മനസ്സിലാക്കാതെ കിഴക്കോട്ടു തന്നെ ദര്‍ശനം വേണമെന്ന് ശഠിക്കുന്നവരും കുറവല്ല. വാസ്തു അനുശാസിക്കുന്നതെന്തെന്നു മനസ്സിലാകാതെ പല അബദ്ധങ്ങളിലും ചാടുന്നവരുമുണ്ട്.
പ്രകൃതിയുടെ ഊര്‍ജ്ജ പ്രവാഹത്തിനനുസൃതമായി ഗൃഹനിര്‍മ്മാണം നടത്തുക എന്നാണു വാസ്തു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
മഹാദിക്കുകളായ കിഴക്ക്,പടിഞ്ഞാറ് ,വടക്ക്,തെക്ക് എന്നീ നാല് ഭാഗത്തേക്കും ദര്‍ശനം ആവാം . തെക്കോട്ടു പടിയിറങ്ങുന്നത് ഉചിതമല്ലാത്തതിനാല്‍ തെക്കോട്ടു ദര്‍ശനമുള്ള ഭവനത്തിലെ പ്രധാനവാതില്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വയ്ക്കാവുന്നതാണ്. കോണ്‍തിരിഞ്ഞുള്ള ദിക്കിലേക്ക് അതായതു തെക്ക് കിഴക്ക് ,വടക്ക് കിഴക്ക് ,തെക്ക് പടിഞ്ഞാറ് ,വടക്ക് കിഴക്ക് എന്നീ ദിശകളിലേക്ക് വീടിന്റെ ദര്‍ശനം പാടില്ല.
വഴി , പുഴ ,ക്ഷേത്രം ,കുന്നുകള്‍ എന്നിവയെല്ലാം വീടിന്റെ ദര്‍ശനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ആണ്. വീട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ അടുത്തായി വഴി , പുഴ ,ക്ഷേത്രം ,കുന്നുകള്‍ എന്നിവയുണ്ടെങ്കില്‍ ആ ഭാഗത്തേക്ക് അഭിമുഖമായി വീടുപണിയുന്നതാണ് ഉത്തമം.പ്രധാന വാതിലിന്റെ പുറത്തേക്കുള്ള ദര്‍ശനം വീടിന്റെ ദര്‍ശനമാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്.പ്രത്യേകിച്ച് ആകൃതിയില്ലാത്ത ഭൂമി ചതുരാകൃതിയിലോ സമചതുരാകൃതിയിലോ കെട്ടിതിരിച്ച ശേഷമേ സ്ഥാന നിര്‍ണ്ണയം നടത്താവൂ .
നമ്മുടെ മുഖം സംരക്ഷിക്കുന്നതുപോലെ വീടിന്റെ മുന്‍ഭാഗവും എപ്പോഴും പരിപാലിക്കണം . മുന്‍ഭാഗത്തു ഏച്ചുകെട്ടലുകളൊന്നും പാടില്ല. വീടുപണി കഴിഞ്ഞു മിച്ചമുള്ള മണല്‍ ,കല്ല് മുതലായവ വീടിന്റെ മുന്‍പില്‍ കൂട്ടിയിടുന്നത് ഒഴിവാക്കുക . വീടിന്റെ ദര്‍ശനത്തിനനുസരിച്ചു മുന്‍ഭാഗത്തുനിന്നു ഇടത്തേക്കോ വലത്തേക്കോ മാറ്റി കാര്‍ പോര്‍ച്ച് നല്‍കുന്നതാണ് ഉത്തമം