വീട് നിര്‍മ്മാണം എന്നും ഒരു സ്വപ്‌നമാണ്. നല്ലൊരു വീട് നിര്‍മ്മിക്കുമ്പോള്‍ നമ്മള്‍ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്
ഒരു വീട് എന്ന സ്വപ്നം ആലോചിക്കുമ്പോള്‍ ഇന്ന് പലരും ചിന്തിക്കുന്നത് ചൂടിനെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു.. കേരളത്തില്‍ സമീപകാലത്ത് അത്രയും ചൂടാണ് അനുഭവപ്പെടുന്നത്. ചെറിയ ബഡജറ്റ് ഉപയോഗിച്ചു വീട് നിര്‍മ്മിക്കുന്നവര്‍ക്കും ചെറിയ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലൊരു വീട് നിര്‍മ്മിക്കാവുന്നതാണ്. ആദ്യം വീടിന്റെ സ്ഥാനം ക്രമീകരിക്കുക എന്നതു തന്നെയാണ് പ്രധാനം. വാസ്തു ശാസ്ത്രം നോക്കി വീട് ക്രമീകരിച്ചുകൊണ്ട് തന്നയായിരിക്കണം സ്ഥാനം എടുക്കേണ്ടത് എല്ലങ്കില്‍ വാസ്തു പരമായി വരുന്ന എല്ലാ അവസ്തകളും നമ്മള്‍ നേരിടേണ്ടി വരും.
ഒറ്റനോട്ടത്തില്‍ പൂര്‍ണ്ണമായും കരിങ്കല്ലിലാണ് വീട് നിര്‍മ്മിച്ചതാണ് എന്ന് തോന്നുന്ന തരത്തിലായിരിക്കും ചുട് കയറാത്ത രീതിയിലുള്ള വീട് നിര്‍മ്മാണം. എന്നാല്‍ കരിങ്കല്ലിനൊപ്പം ഇഷ്ടികകൂടി ചേര്‍ത്തുവച്ചപ്പോള്‍ വീടിന് ഇരട്ട കവചമാണ് സ്ട്രക്ചറില്‍ ലഭിച്ചത് പുറമേയുള്ള ചൂട് അകത്ത് എത്താതിരിക്കാന്‍ ഇത് ഏറെ സഹായകമായി ഒപ്പം അകത്തളങ്ങളില്‍ പല ഭാഗങ്ങളിലും മഡ് പ്‌ളസ്റ്ററിങ് കൂടി നല്‍കിയാല്‍ മതിയാകും. മേല്‍ക്കുരയിലുമുണ്ട് ഇരട്ട കവചം. കോണ്‍ക്രിറ്റിനുള്ളില്‍ ഹുരുഡീസ് ബ്‌ളോക്കുകള്‍ ഉപയോഗിച്ച് പരന്നമേല്‍ക്കുര വാര്‍ത്താല്‍ മതിയാകും. ഇതിനുമുകളിലായി ഏക ട്രസിട്ട് ഓടുകൂടി പാകിയപ്പോള്‍ തീര്‍ത്തും സുഖകരമായ അന്തരീക്ഷമാണ് വീടിനുള്ളില്‍ വീടിനുമാത്രം നിര്‍മാണചെലവ് 24ലക്ഷം രൂപയാണ് ഇന്റീരിയര്‍ ഫര്‍ണിഷിങ്ങും ലാന്‍ഡ് സ്‌കോപ്പും ഉള്‍പ്പെടെ 32 ലക്ഷം രൂപബജറ്റില്‍ 1950 ചതുരശ്രയടിയുള്ള ഈ വീട് പൂര്‍ത്തികരിക്കാനാക്കും.