ഉപയോഗിച്ച് കഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഇനി വെറുതെ കളയണ്ട. കത്തിച്ചു കളയുകയും വേണ്ട. പ്ലാസ്റ്റിക് ബോട്ടിലിനെ പല തരത്തില്‍ അലങ്കാര ചെടി വളര്‍ത്തലിന് ഉപയോഗിക്കാം. നമ്മുടെ പൂന്തോട്ടത്തിന് ഒരു പ്രത്യേക പ്രൗഢി നല്‍കാന്‍ അവയ്ക്കു സാധിക്കും.കയ്യിലുള്ള പഴയ ബോട്ടിലിന്റെ നടുഭാഗം കട്ട് ചെയ്ത് അതില്‍ മണ്ണ് നിറച്ചു ചെടി നടാം. ഒരേ പോലത്തെ ഒരുപാട് ബോട്ടില്‍ ഇതേ പോലെ ചെടി നട്ട് സമാന്തരമായി അടുക്കി വച്ചാല്‍ ഹാംഗിങ് ഗാര്‍ഡന്‍ റെഡി.
വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍; ഉള്ള സ്ഥലത്തു പ്ലാസ്റ്റിക് ബോട്ടില്‍ മനോഹരമായി അടുക്കി വച്ചാല്‍ മതി. ഹാംഗിങ് നെറ്റ്ഗാര്‍ഡന്‍ വീട്ടില്‍ ഉള്ള സ്ഥലത്തു പച്ചക്കറി നട്ടു ഇനി സ്ഥലമില്ല എന്ന് വിലപിക്കുന്നവരോട് പച്ചക്കറി തോട്ടത്തിന്റെ സൈഡില്‍ ആയി കുറച്ചു സ്ഥലം മതി നമ്മുടെ പ്ലാസ്റ്റിക് ബോട്ടില്‍ ഗാര്‍ഡന്‍ ഒരുക്കാന്‍. ഇവിടെ പ്ലാസ്റ്റിക് ബോട്ടില്‍സ് വെര്‍ട്ടിക്കല്‍ ഷേപ്പില്‍ ക്രമീകരിച്ചാല്‍ മതി. നിങ്ങളുടെ പൂന്തോട്ടത്തിന്റെ വശങ്ങളില്‍ അധികം സ്ഥലം ആവശ്യമില്ലാതെ തന്നെ ഇതൊരുക്കാം.
പ്ലാസ്റ്റിക് ഗാര്‍ഡന്‍ ഓണ്‍ വാള്‍ ചുവരില്‍ നേരത്തെ പറഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍സ് ചെറിയ ഒരു മെറ്റല്‍ സ്ട്രിംഗ് വഴി കോര്‍ത്ത് സ്ഥാപിച്ചാല്‍ ചുവര് കിടിലനാകും. വെറുതെ വലിച്ചെറിയുകയും കത്തിച്ചുകളയുകയും ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട ഇത്ര മനോഹരമായ ഒരു ഗാര്‍ഡന്‍ ഉണ്ടാക്കുന്നത് എത്രയോ നല്ലാതാണ്. ഭംഗി കൂട്ടാം മലിനീകരണവും ഒഴിവാക്കാം.