ഫ്‌ളാറ്റുകളില്‍ കൃഷി ചെയ്യാന്‍ കഴിയില്ല എന്ന ആശങ്ക ഇനി വേണ്ട; ഫ്‌ളാറ്റിലെ കൃഷിക്ക് അറിഞ്ഞിരിക്കേണ്ടവ

Malayalilife
ഫ്‌ളാറ്റുകളില്‍ കൃഷി ചെയ്യാന്‍ കഴിയില്ല എന്ന ആശങ്ക ഇനി വേണ്ട; ഫ്‌ളാറ്റിലെ കൃഷിക്ക് അറിഞ്ഞിരിക്കേണ്ടവ

വീട് വിട്ട് ഫ്‌ളാറ്റുകളിലേക്ക് മാറുന്നതോടെ ചെടികള്‍ നട്ട് പിടിപ്പിക്കാനോ കൃഷി ചെയ്യാനോ സാധിക്കുന്നില്ലെന്ന് കരുതി വിഷമിക്കേണ്ട കാര്യമില്ല. വീടുകളില്‍ മാത്രമല്ല ഫ്‌ളാറ്റുകളിലും ചെടികള്‍ നട്ടുപിടിപ്പിക്കാനും ചെറുതായി കൃഷി ചെയ്യാനുമൊക്കെ സാധിക്കും. 
ബാല്‍ക്കണി, ടെറസിന്റെ മുകള്‍ഭാഗം തുടങ്ങിയ സ്ഥലങ്ങള്‍ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കാം. മാത്രമല്ല പ്ലാസ്റ്റിക്ക് കുപ്പികള്‍ മുറിച്ചെടുത്ത് അതിന്റെ മധ്യ ഭാഗത്ത് മണ്ണ്‌നിറച്ചാല്‍  ചെറിയ ചെറിയ ചെടികള്‍ നട്ട് പിടിപ്പിക്കാം. ഇത്തരത്തില്‍ മുറിച്ചടുക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ ബാല്‍ക്കണിയുടെ ഒരു ഭാഗത്തായി തൂക്കിയിടാം. സ്ഥല നഷ്ടം ഉണ്ടാകുന്നില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. 
ഫ്‌ളാറ്റുകളില്‍ കൃഷി ചെയ്യാമെങ്കിലും എന്തും കൃഷി ചെയ്യാം എന്ന് കരുതരുത്. വാഴയും തെങ്ങുമൊന്നും ബാല്‍ക്കണിയില്‍ കൃഷി ചെയ്യാന്‍ കഴിയില്ല. അധികം പൊക്കം വയ്ക്കാത്തവ കൃഷി ചെയ്യുന്നതായിരിക്കും ഉത്തമം. ഉദാഹരണം ചീര, മുളക്, തക്കാളി, വെണ്ട, വഴുതിന, പയര്‍ എന്നിവയെല്ലാം ബാല്‍ക്കണിയില്‍ കൃഷി ചെയ്യാന്‍ ഉത്തമമാണ്. കൃഷി ചെയ്യുന്നതിനായി മണ്‍ചട്ടികള്‍, ഗ്രോ ബാഗുകള്‍ എന്നിവയൊക്കെ ഉപയോഗിക്കാവുന്നതാണ്. 

ഫ്‌ളാറ്റുകളില്‍ കൃഷി ചെയ്യാനൊരുങ്ങുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് സ്ഥലപരിമിതിയാണ്. സ്ഥലം തികയുമോ എന്നുള്ള ചോദ്യങ്ങള്‍. എന്നാല്‍ അതിനും പരിഹാരമുണ്ട്. ചെടികള്‍ നിലത്ത് വയ്ക്കുന്നതിന് പകരം പ്രത്യേകം സ്റ്റാന്റ് ഉണ്ടാക്കി അതില്‍ വയ്ക്കാം. ഇത്തരത്തില്‍ സ്ഥലം ലാഭിക്കാവുന്നതേയുള്ളു. കൂടാതെ ഫ്‌ളാറ്റുകളില്‍ കൃഷി ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. രാസവളം ഉപയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കിടപ്പുമുറി സമീപത്തായിരിക്കാവുന്നതിനാല്‍ രാസവള ഉപയോഗം നിങ്ങളുടെ ആരോഗ്യത്തെ പോലും ദോഷകരമായി ബാധിക്കും. ബാല്‍ക്കണിയില്‍ കൃഷി ചെയ്യുമ്പോള്‍ വെള്ളം നനച്ചുകൊടുക്കാന്‍ മറക്കരുത്. മാത്രമല്ല ആവശ്യത്തിന് വെയില്‍ മാത്രമേ ലഭിക്കുന്നുള്ളുവെന്നും ഉറപ്പ് വരുത്തുക. അമിതമായി വെയില്‍ ഏല്‍ക്കുന്നത് കൃഷിക്ക് ദോഷം ചെയ്യും. 

മനസ്സുവെച്ചാല്‍ ഇത്തരത്തില്‍ മനോഹരമായ കൃഷി സ്ഥലമോ പൂന്തോട്ടമോ ഫ്‌ളാറ്റുകളില്‍ നിര്‍മ്മിക്കാന്‍ സാധിക്കും.  
 

flat balcony farming tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES