ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്നുകുരുന്നുകള്‍ക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി ദുല്‍ഖര്‍ സല്‍മാന്‍. കരള്‍,ഹൃദയം,വൃക്ക ഉള്‍പ്പെടെ ഗുരുതര രോഗങ്ങള്‍ ബാധിച്ച് കുരുന്നുകളുടെ ശസ്ത്രക്രിയ്ക്ക് ബുദ്ധിമുട്ടുന്ന കുടുംബത്തിനാണ് ദുല്‍ഖറിന്റെ സഹായം.
ദുല്‍ഖര്‍ നേതൃത്വം നല്‍ക്കുന്ന 'വേഫെറേഴ്‌സ് ട്രീ ഓഫ് ലൈഫ്' എന്ന പദ്ധതിയില്‍ ദുല്‍ഖന്‍ സല്‍മാന്‍ ഫാമിലിയുടെ നേതൃത്വത്തില്‍ ആസ്റ്രര്‍ മെഡിസിറ്റി, കൈറ്റ്‌സ് ഫൗണ്ടേഷന്‍, വേഫെറര്‍ ഫിലിംസ് എന്നിവര്‍ കൈകോര്‍ത്തും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ നൂറ് കുഞ്ഞുങ്ങള്‍ക്കായിരിക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുക.
ഓരോ ശസ്ത്രക്രിയ്ക്കും 20 ലക്ഷമോ അതിലധികമോ ചിലവാണ് വരിക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുല്‍ഖന്‍ സല്‍മാന്‍ ഫാമിലി രംഗത്തെത്തിയത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് dqfamily.org എന്ന വെബ്‌സൈറ്രില്‍ ലഭ്യമാണ്. സൈറ്രില്‍ കയറി രജിസ്റ്രര്‍ ചെയ്ത ശേഷം ഫോം പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8138000933, 8138000934, 8138000935 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിക്കാം.
കലാപരമായി കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ ഒരു വേദി ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമായ കലാകാരന്മാര്‍ക്കായി ദുല്‍ഖര്‍ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആരംഭിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി.
'നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികള്‍ക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന അനേകര്‍ക്ക് കാരുണ്യവും സമാനതകളില്ലാത്തതുമായ ഈ സംരംഭം ജീവന്‍ നല്‍കുന്ന പ്രവര്‍ത്തിയാണ്,' ശിശുദിനമായ നവംബര്‍ 14ന് ദുല്‍ഖര്‍ സല്‍മാന്‍ ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു എന്ന കാരണം കൊണ്ട് നിരവധി കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ പോവുന്നുണ്ട്. ഈ പദ്ധതിയിലൂടെ, അവരില്‍ ചിലര്‍ക്കെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനാകും,'' ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്-കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.