നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടു വരുന്ന ഒരു സുഗന്ധദ്രവ്യമാണ് വയന. ചില സ്ഥലങ്ങളിൽ തെരളി എന്നും പറയാറുണ്ട്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് തെരളിയപ്പം. ഇതുകൊണ്ടു തന്നെ ഈ ഇല എല്ലാർക്കും പരിചിതമാണ്. ഇനി ഈ ഇല കൊണ്ട് അപ്പം ഉണ്ടാക്കാൻ മാത്രമല്ല പാറ്റയെയും ഓടിക്കാം. പാറ്റകൾ നിരവധി രോഗങ്ങൾ വീട്ടിലെത്തിക്കുന്ന വില്ലൻമാരാണ്. ഭക്ഷണത്തിലൂടെയും പാത്രങ്ങളിലുമെല്ലാം അവ ഇരിക്കുന്നത് അപകടകരമാണ്. വീട് വൃത്തിയായി സൂക്ഷിച്ചാലും ചിലപ്പോൾ പാറ്റശല്യം വർധിച്ചേക്കാം.
വയനയില ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വയ്ക്കുക. പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്. പനിക്കൂര്‍ക്കയുടെ ഇലയും ഇതേ രീതിയില്‍ ഉപയോഗിക്കാം. വീട്ടിൽ പാറ്റ കൂടുതലായി ഉള്ള സ്ഥലങ്ങളിൽ വയനയില മുറിച്ച് ഇടുക. വാഴയിലയുടെ ഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉളവാകുന്നതിനാൽ അവ ആ പ്രദേശത്ത് നിൽക്കില്ല. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നത് പാറ്റയുടെ പ്രവേശനത്തെ തടയും. പുറത്തു കിട്ടുന്ന ചില തൈലങ്ങളിലും ഈ ഇലകൾ ഉണ്ടാകും. ഇത് വീടിനും നല്ല സുഗതം പരത്തും.
വെള്ളം കെട്ടി നിൽക്കുന്നതും ലീക്കാവുന്നതും പാറ്റകളെ വളർത്തുന്ന ഘടകങ്ങളാണ് . അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. അടുക്കളയിൽ ആഹാര മാലിന്യങ്ങൾ വെക്കരുത്. കാലപ്പഴക്കം വന്നവയെല്ലാം പുറന്തള്ളണം. തറയും വീടിൻ്റെ അരികും മുക്കും മൂലയും വൃത്തിയായി തുടക്കണം. തറ തുടക്കുമ്പോൾ ഫിനോയിലോ ഡെറ്റോളോ ഉപയോഗിക്കുന്നതാണ് ഉചിതം.