Latest News

വീട് വൃത്തിയായി സൂക്ഷിക്കാം

Malayalilife
 വീട്  വൃത്തിയായി സൂക്ഷിക്കാം

വീട് എത്ര വലുതായാലും ചെറുതായാലും വൃത്തിയായി സൂക്ഷിക്കുന്നത് വളരെ പ്രധാനപെട്ടതാണ്. വ്യക്തി ശുചിത്വം പോലെ പ്രധാനപെട്ടതാണ് വീടിന്റെ വൃത്തിയും അതിന് ചില എളുപ്പ വഴികള്‍ ഇതാണ്

1. സിങ്കിലെ ഓട അടഞ്ഞ് പോയാൽ ഉപ്പും ബേക്കിംഗ് സോഡയും ഓരോ കപ്പ് വീതം ഓടയിലിട്ട് ഒരു ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക.

2. കുളിമുറിയിലെയും മറ്റും ചില്ലുകള്‍ വൃത്തിയാക്കാന്‍ വിനാഗരിയില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് തുടക്കുന്നത് നല്ലതാണ്.

3. ബാത്‌റൂമിലേ പൂപ്പല്‍ കളയാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഒഴിച്ച് തുണി കൊണ്ട് തുടച്ചെടുക്കുന്നത് നല്ലതാണ്.

4. ഫ്രിഡ്ജിനകത്തെ നാറ്റം മാറാൻ ഒരു പഞ്ഞി അല്പം വാനില എസ്സെന്‍സില്‍ മുക്കി ഫ്രിഡ്ജിനകത്ത് വച്ചാല്‍ മതി.

5. മെഴുകുതിരി വാക്‌സ് കളയാന്‍ ഒരു തീപ്പെട്ടിയോ ഹെയര്‍ ഡ്രയറോ വച്ച് വാക്‌സ് ഒന്ന് ചൂടാക്കി തുടച്ചെടുക്കുക. ശേഷം പോളിഷ് നഷ്ടപ്പെടാതിരിക്കാന്‍ അല്പം വിനാഗിരിയും വെള്ളവും കൂട്ടിയോജിപ്പിച്ച് തുടച്ചാൽ മതി

Read more topics: # വീട്
cleaning home tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES