ഒരു അടുക്കളയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതും ഏറ്റവും അത്യാവശ്യവുമായ ഒന്നാണ് കിച്ചണ്‍ സിങ്ക്. ഭക്ഷണം തയ്യാറാക്കല്‍ മുതല്‍ പാത്രങ്ങള്‍ കഴുകുന്നത് വരെയുള്ള കാര്യങ്ങളില്‍ കിച്ചണ്‍ സിങ്ക് നേരിട്ടോ അല്ലാതെയോ പങ്കാളിയാകുന്നുണ്ട്. അടുക്കളയുടെ വൃത്തിയുടെ അടയാളമാണ് കിച്ചണ്‍ സിങ്ക് എന്ന് വേണമെങ്കില്‍ പറയാം
എന്നിരുന്നാലും നിരന്തരമായ ഉപയോഗം മൂലം സിങ്കില്‍ അഴുക്കും കറയും ബാക്ടീരിയയും അടിഞ്ഞുകൂടുന്നത് സാധാരണയാണ്. അതിനാല്‍ തന്നെ പലര്‍ക്കും സിങ്ക് വൃത്തിയാക്കുയെന്നത് വലിയൊരു ജോലിയാണ്. എന്നാല്‍ സിങ്ക് വൃത്തിയാക്കുന്നത് ഓര്‍ത്ത് അത്രയധികം ടെന്‍ഷന്‍ അടിക്കേണ്ടതില്ല. സിങ്ക് എപ്പോഴും വെട്ടിത്തിളങ്ങാന്‍ നിരവധി എളുപ്പവഴികളും ടിപ്പുകളുമുണ്ട്.
ബേക്കിംഗ് സോഡയും ചെറുനാരങ്ങയും വിനാഗിരിയും ഹൈഡ്രജന്‍ പെറോക്‌സൈഡുമെല്ലാം സിങ്ക് വൃത്തിയാക്കാന്‍ സഹായിക്കുന്ന അമ്ലഗുണമുള്ള പദാര്‍ത്ഥങ്ങളാണ്.