ക്രിസ്മസിന് പുല്‍ക്കൂട് ഒരുക്കാന്‍ വിവണി സജീവമായി .ഏത് തരത്തിലുളള പുല്‍ക്കൂടും മാര്‍ക്കറ്റില്‍ റെഡി .എന്നാല്‍ സ്വന്തമായി ഒരു പുല്‍ക്കൂട നിര്‍മ്മിച്ച് അതില്‍ ഉണ്ണിയേശുവിനെ കാണുമ്പോള്‍ ഉളള സന്തോഷം വെറെയാണ് . ഒരു വീട്ടിലുള്ള എല്ലാവരുടെയും സഹകരണമാണ് പുല്‍ക്കൂട് ഒരുക്കുന്നതിന്റെ ഭംഗി. തിരക്കുകളെല്ലാം മാറ്റി ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ ചേര്‍ത്തുള്ള പുല്‍ക്കൂടാകുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. പുല്‍ക്കൂട്ടില്‍ വയ്ക്കേണ്ട രൂപങ്ങളുടെ വലുപ്പമനുസരിച്ചാണ് കൂടിന്റെയും വലിപ്പം നിശ്ചയിക്കേണ്ടത്.
മുളയും വൈക്കോലും കൊണ്ടും നിര്‍മിച്ച കൂടുകള്‍ വീടിന്റെ സിറ്റൗട്ടിലോ ഭിത്തിയോടോ ചേര്‍ത്ത് വയ്ക്കാം. തുടര്‍ന്ന് അറക്കപ്പൊടി കടലോരത്തെ മണ്ണ്, പച്ചപ്പുല്ല് എന്നിവ അടിത്തറയായി ഉപയോഗിക്കുന്നത് കൂടിന് കൂടൂതല്‍ മനോഹരമാക്കും.ചെറിയ പുല്ലുകള്‍ മണ്ണോടെ വെട്ടിയെടുത്ത് പുല്‍ക്കൂടിന് സമീപത്തുവച്ചാല്‍ പുല്‍ത്തകിടിക്ക് സമമാകും. തുടര്‍ന്ന് ലൈറ്റുകള്‍, മണികള്‍, ബലൂണുകള്‍ എന്നിവ പുല്‍ക്കൂടിനോട് ചേര്‍ത്ത് അലങ്കരിക്കാം. വൈക്കോല്‍ കൂടുതലായി ഉപയോഗിച്ചാല്‍ കൂടിന്റെ ഭംഗിയും കൂടും.ചെറിയ നക്ഷത്രങ്ങളും ഇതിനായി ഉപയോഗിക്കാം