Latest News

വീട്ടില്‍ ആമ്പല്‍ക്കുളം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Malayalilife
വീട്ടില്‍ ആമ്പല്‍ക്കുളം നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


 വീട് നിര്‍മ്മിക്കുന്നത് പോലെ തന്നെയാണ് ആമ്പല്‍ക്കുളം നിര്‍മ്മിക്കുന്നതും. അത് കൊണ്ട് വാസ്തു നോക്കി നിര്‍മ്മിക്കുക എന്നതാണ് ഏറ്റവും പ്രധാനം.ആമ്പല്‍ക്കുളം വീടിന്റെ കിഴക്ക് ഭാഗത്തും, വടക്ക് ഭാഗത്തും,അല്ലെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തും നിര്‍മ്മിക്കുന്നത് നല്ലതാണെന്ന് വാസ്തു ശാസ്ത്‌റ വിദഗ്ദ്ധരുടെ അഭിപ്രായം. അത് അനുസരിച്ച് ചെയ്യുന്നതാകും നല്ലതെന്നാണ് മറ്റു പലരോടും അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചതും വാസ്തു ശാസത്ര പരമായി വടക്ക് ഭാഗത്ത് ആമ്പല്‍ക്കുളം നിര്‍മ്മിക്കുമ്പോള്‍ യമസൂത്രം മുറിയാതെ ശ്രദ്ധിക്കണം, കിഴക്ക് ഭാഗത്താണെങ്കില്‍ ബ്രഹ്മസൂത്രവും മുറിയാതെ വേണം നിര്‍മ്മിക്കാന്‍. 

വടക്ക് കിഴക്ക് ഭാഗത്തായി ആമ്പല്‍ക്കുളം നിര്‍മ്മിച്ചാല്‍ സാമ്പത്തികമായി ഉന്നമനം ഉണ്ടാവും. വടക്ക് കിഴക്ക് ഭാഗത്തുള്ള ആമ്പല്‍ക്കുള നിര്‍മ്മാണം വീടിന് ഐശ്വര്യം കൊണ്ട് വരും. ഇനി വീടിന്റെ കിഴക്ക് ഭാഗത്തായിട്ടാണ് ആമ്പല്‍ക്കുളം നിര്‍മ്മിച്ചാല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്ലതായി ഭവിക്കും. വീട് നിര്‍ന്നിക്കുന്നത് പോലെ തന്നെ വാസ്തു അനുസരിച്ച്  ആമ്പല്‍ക്കുളം നിര്‍മ്മിക്കുന്നതാണ് നല്ലത്. ഏറെ പ്രയോജനം ആക്കുന്ന നിരവധി കുറ്പ്പുകളും മറ്റു വായിച്ചു നിര്‍മ്മാം പ്രവര്‍ത്തനത്തിലേക്ക് പോകുന്നതാണ് നല്ലതെന്ന് പഠനങ്ങള്‍ പറയുന്നു.വീടുകളില്‍ പോസിറ്റീവ്് എനര്‍ജിയുണ്ടാക്കാന്‍ ആമ്പല്‍ക്കുളം സഹായിക്കും എന്നും പഠനങ്ങള്‍ പറയുന്നുണ്ട്. അത്തരത്തില്‍ പലതരത്തിലുള്ള ഗുണങ്ങളുള്ള ഇത്തരം ഒരു ആമ്പല്‍ക്കുളം ഒരോ വീട്ടിലും വാസ്തു ശാസ്ത്രമനുസരിച്ച് നിര്‍മ്മിക്കുന്നത് നല്ലതാണ്.  

Read more topics: # blue-lotus-pond-at -home
blue-lotus-pond-at -home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES