ഭക്ഷണസാധനങ്ങള്‍ ഭക്ഷണസാധനങ്ങള്‍ ഒരിക്കലും ടോയ്‌ലറ്റില്‍ ഫ്‌ലഷ് ചെയ്യരുത്. ഭക്ഷണാവശിഷ്ടങ്ങള്‍ സ്വാഭാവികമായി തന്നെ ജീര്‍ണിച്ച് ഇല്ലാതാകുമെങ്കിലും ചിലതെല്ലാം സമയമെടുത്തു മാത്രമേ അലിഞ്ഞുപോകൂ.
സാനിറ്ററി നാപ്കിനുകള്‍
ആര്ത്തവകാലത്ത് ഉപയോഗിക്കുന്ന നാപ്കിനുകളും ടാംപൂണുകളുമൊന്നും ടോയ്‌ലറ്റില്‍ ഫ്‌ലഷ് ചെയ്യരുത്. ഇവ ഒരിക്കലും താനേ നശിച്ചുപോകില്ലെന്നു മാത്രമല്ല വെള്ളത്തെ വലിച്ചെടുക്കുന്നവ കൂടിയാണ്.
ബേബി വൈപ്പ്‌സ് ഡയപ്പറുകള്‍
നാപ്കിനുകളുടെ കാര്യം പോലെ തന്നെയാണ് കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഡയപ്പറുകളും. നാപ്കിനുകളേക്കാള്‍; വലിപ്പം ഏറിയ ഡയപ്പറുകള്‍ തടസ്സത്തിനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുക.
പേപ്പര്‍ ടവ്വലും ടിഷ്യൂവും
ടോയ്‌ലറ്റ് പേപ്പറിന്റെ അതേ ഉപയോഗം തന്നെയാണ് പേപ്പര്‍ ടവ്വലിനും ടിഷ്യൂവിനും എന്നു തെറ്റിദ്ധരിച്ച് ഉപയോഗശേഷം ഫ്‌ളഷ് ചെയ്തുകളയുന്നവരുണ്ട്. എന്നാല്‍ പേപ്പര്‍ ടവ്വലുകളും ടിഷ്യൂവുമൊക്കെ ഫ്‌ളഷ് ചെയ്യുന്നതും പൈപ്പില്‍ തടസ്സം സൃഷ്ടിക്കാനിടയുണ്ട്
സിഗററ്റ് കുറ്റികള്‍
ഉപയോഗിച്ചുകഴിഞ്ഞ സിഗററ്റ് കുറ്റികള്‍ വലിച്ചെറിയുന്നതിനു പകരം ഫ്‌ലഷ് ചെയ്യുന്നതും നന്നല്ല. ചെറുതാണെന്നു കരുതി നിസ്സാരമാക്കി കളയുമ്പോള്‍ അവയും പൈപ്പില്‍ തടസ്സം സൃഷ്ടിക്കാമെന്നു ധാരണയുള്ളവര്‍ കുറവാണ്.
മുടി
വീട്ടില്‍ അടിച്ചു വാരുമ്പോള്‍ കിട്ടുന്ന മുടിയെല്ലാം കൃത്യമായി കളയാതെ ഫ്‌ളഷ് ചെയ്യുന്നതും ദോഷമാണ്. കാഴ്ച്ചയില്‍ ചെറുതാണെങ്കിലും മുടി വലപോലെ നിന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തും.