മുഖത്തെ നിറം വർധിപ്പിക്കാൻ ഏറെ സഹായകരമായ ഒന്നാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളുമെല്ലാം നിറം വർധിക്കാൻ സഹായിക്കുന്നതാണ്.
കറ്റാർവാഴ ജെൽ കണ്ണിനടിയിലെ കറുപ്പ് അകറ്റാനും ഉപയോഗിക്കുന്നത് ഉത്തമമാണ്. കണ്ണിനടിയിൽ കറുപ്പ് ഉണ്ടാകുന്നതിന് കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കാരണം.
വേനൽക്കാലത്ത് വെയിൽ മൂലം ഉണ്ടാകുന്ന ചെറിയ പൊള്ളലുകൾക്കും കറ്റാർവാഴയുടെ ജെൽ പുരട്ടാവുന്നതാണ്. ഇത് ചർമ്മം വരണ്ട് പോകാതിരിക്കാനും സഹായിക്കും.
അൽപ്പം കറ്റാർവാഴ ജെല്ലും നാരങ്ങാ നീരും മുഖക്കുരു വരണ്ട ചർമ്മം എന്നിവ അകറ്റാൻ ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.
കറ്റാർവാഴ ജെൽ മുഖത്ത് നിന്ന് മേക്ക് അപ്പ് തുടച്ച് മാറ്റാനും സഹായിക്കും. ജെൽ ഇട്ട ശേഷം പഞ്ഞി കൊണ്ട് മുഖം തുടക്കുക. ഇത് മുഖം വൃത്തിയാകാൻ സഹായിക്കും.