ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് ഒരുക്കിയ ലഘുചിത്രം 'ഹര്‍ഡില്‍സ്' സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ആളുകളെയും ഇടങ്ങളെയും അതിജീവിച്ച് കുട്ടികള്‍ ഒരു ഹര്‍ഡില്‍സ് മത്സരത്തിന് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ട്രാക്കിലെ ഹര്‍ഡില്‍സ് ചാടി മറികടന്നു ലക്ഷ്യത്തിലേക്കു കുതിക്കുന്നത് പോലെ ജീവിതത്തിലും ലഹരി എന്ന പ്രതിബദ്ധം മറികടന്ന് മുന്നേറണം എന്ന സന്ദേശമാണ് കുട്ടികള്‍ക്ക് ഈ ചിത്രത്തിലൂടെ നല്‍കുന്നത്. ഡി. സന്തോഷ് കുമാറിന്റെ സ്‌ക്രിപ്റ്റില്‍ സബാഹാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലെ കുട്ടികള്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുളളത്. രാധിക, മേഘന, അജയ്, വിഷ്ണു, കാര്‍ഗില്‍ എന്നീ കുട്ടികളാണ് ലഘുചിത്രത്തില്‍ അഭിനയിച്ചിട്ടുളളത്.