എങ്ങനെയൊക്കെ മോഡേണ്‍ ആയാലും വാസ്തു നോക്കിയാണ് എല്ലാവരും വീട് വെക്കാറുള്ളത്. കന്നിമൂല മുതല്‍ ബാത്തുറൂം വരെ എല്ലാത്തിനും ശ്രദ്ധ കൊടുത്താണ് വീട് നിര്‍മിക്കുന്നത്. അതുപോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് വീട്ടിലേക്ക് കയറുമ്പോള്‍ ഉള്ള പടികളുടെ എണ്ണം. വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഇരട്ട സംഖ്യ ആയിരിക്കണം ,കണക്കനുസരിച്ചു വലതുകാല്‍ വച്ചുകയറുമ്പോള്‍ ലാഭം, നഷ്ടം, ലാഭം എന്ന രീതിയില്‍ ലാഭത്തിലേക്ക് വലതുകാല്‍ വച്ച് വീടിനുള്ളിലേക്ക് പ്രവേശിക്കാം.
പടികളുടെ എണ്ണം 2, 4, 6, 8 എന്നിങ്ങനെയാണ് വേണ്ടത്. രണ്ടാം നിലയിലേക്കുള്ള കോണിപ്പടിക്കും ഇതേ രീതിയാണ് പാലിക്കേണ്ടത്
ഉദാഹരണമായി പടികളുടെ എണ്ണം ഇരുപതെങ്കില്‍ ഇരുപത്തൊന്നാമത് കാല്‍ കുത്തുന്നത് നിലത്തായിരിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ വലത് കാല്‌വച്ച് പടികള്‍ കയറുന്ന ഒരാള്‍ക്ക് മുകളിലെത്തുമ്പോഴും വലതുകാല വച്ച് തന്നെ പ്രവേശിക്കാന് സാധിക്കും.
തെക്കു ദര്‍ശനമായുള്ള ഭവനത്തില്‍ തെക്കോട്ടു പടിയിറങ്ങരുത്. തെക്കു ദര്‍ശനമായി പ്രധാനവാതിലും പാടില്ല. പകരം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ഇറങ്ങുന്ന രീതിയില്‍ പടികള്‍ ക്രമീകരിക്കുന്നതാണ് ഉത്തമം. തെക്കോട്ട് കയറുന്നതും ഇറങ്ങുന്നതും ശുഭകരമല്ല. ഭവനത്തിലെ കട്ടിളപ്പടി, ജനലുകള്‍, തൂണുകള്‍ എന്നിവ ഇരട്ടസംഖ്യയില്‍ വരുന്നതാണ് ഉത്തമം.