വീടുകളില്‍ പലരും നേരിടുന്ന ഒരു വെല്ലുവില്‍യാണ് പാറ്റകള്‍. പ്രാണികളുടെ ശല്യം. പാറ്റ ശല്യം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. വീട്ടമ്മമാരുടെ തലവേദനയാണ് വിധത്തിലുള്ള പ്രാണികള്‍ വീട്ടില്‍ വരുന്നത.് പലപ്പോഴും പാറ്റകള്‍ ആണ് വീട്ടില്‍ നിന്നും മാറാത്ത പ്രാണികള്‍. അതുകൊണ്ട് തന്നെ പാറ്റയെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ വീട്ടമ്മമാര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. . പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ച് മടുത്ത വീട്ടമ്മമാര്‍ ഉണ്ട്. പാറ്റകള്‍ മാത്രമല്ല പാറ്റയുടെ മുട്ടകളും ഇത്തരത്തില്‍ വീട്ടില്‍ തലവേദന ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. പാറ്റകളും പ്രാണികളും ശല്യം മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അടച്ച് വെക്കാത്ത ഭക്ഷണത്തില്‍ പലപ്പോഴും പാറ്റകള്‍ വീഴുന്നതിലൂടെ അത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അത് കൊണ്ട് അല്‍പം ശ്രദ്ധ നല്‍കാം ഈ കാര്യത്തില്‍. അതിന് വേണ്ടി ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നാം അറിഞ്ഞിരിക്കണം. പാറ്റകളെ തുരത്തി നമ്മുടെ വീട് സുന്ദരമാക്കുന്നതെങ്ങനെ?
വീട് വൃത്തിയാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം എന്നതാണ് ഏറ്റവും പ്രധാനം ഇതിലൂടെ പാറ്റയെ നമുക്ക് അകറ്റി നിര്‍ത്താന്‍ ഒരു പരിതി വരെ സഹായിക്കുന്നു. മാലിന്യങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പാറ്റ ഗുളിക കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. പാറ്റകള്‍ക്ക് വെക്കുന്ന ഗുളികയാണ് ഇത്തരത്തില്‍ പാറ്റകളെ വേരോടെ തുരത്തുന്ന ഓന്നാണ്. പല വിധത്തിലുള്ള പാറ്റഗുളികകള്‍ ലഭ്യമാണ്. പാറ്റശല്യം പൂര്‍ണമായും അവസാനിക്കാന്‍ നമുക്ക് ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ളവ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
ഒരിക്കലും വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. കാരണം വെള്ളം കെട്ടി നില്‍ക്കുന്നത് പലപ്പോഴും വീട്ടിനകത്ത് പാറ്റകളുടെ ശല്യം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വീട്ടിലെ തറയിലോ ഓടയിലോ വാഷ് ബേസിനിലോ ഒരു കാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമാകരുത്. ഇത് പാറ്റകള്‍ക്ക് വളരാനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഫിനോയില്‍ ഉപയോഗിച്ച് തറ തുടക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. തറ തുടക്കുമ്പോള്‍ ഈര്‍പ്പം മുഴുവനായും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. പാറ്റയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പല ഫിനോയിലുകളും പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്നു. അതുകൊണ്ട് ആ കാര്യവും ശ്രദ്ധിക്കുക.
ബോറിക് ആസിഡ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ് എന്നതാണ് മറ്റൊരു മാര്‍ഗ്ഗം. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് ഒരു തവണ തന്നെ ഉപയോഗിച്ചാല്‍ നല്ല മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. വഴനയില കൊണ്ട് ഒരു പരിതി വരെ ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. വഴനയില പാറ്റയുള്ള സ്ഥലങ്ങളില്‍ ഇടുക. ഇതിന്റെ ഗന്ധം പാറ്റകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വഴനയില മികച്ചതാണ്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചൂടുകാലത്താണ് പാറ്റശല്യം വളരെയധികം കൂടുന്നത്. ഇത്തരം കാര്യങ്ങളിലും ശ്രദ്ധ വളരെ അത്യാവശ്യമാണ്.