Latest News

ഫെങ്ഷുയി പ്രകാരം വീടുകളിൽ ചുവന്ന ബൾബ് തെളിയിക്കാമോ; അറിയേണ്ടതെന്തല്ലാം

Malayalilife
ഫെങ്ഷുയി പ്രകാരം വീടുകളിൽ ചുവന്ന ബൾബ് തെളിയിക്കാമോ; അറിയേണ്ടതെന്തല്ലാം

രു വീട് എന്ന സ്വപനം ഏവർക്കും ഉണ്ടാകും. അതിനായി പലതരത്തിലുള്ള പ്ലാനുകളും ഉണ്ടാകും. വീട് നിർമ്മിക്കുമ്പോൾ ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് വാസ്തു. വാസ്തുവിൽ പരിഹാരങ്ങൾ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളിൽ  കണ്ടെത്താറുണ്ട്.  വീടുമായി ബന്ധപ്പെട്ട് ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്‌ഷൂയിയും ഉപയോഗിച്ചുവരുന്നു.  എന്നാൽ നമ്മൾ അധികം ശ്രദ്ധ കൊടുക്കാത്ത ഒന്നാണ് വീട്ടിലെ പ്രകാശം എന്ന് പറയുന്നത്. പല നിറങ്ങളുള്ള ലൈറ്റുകൾക്ക്  ജീവിതത്തിലെ പ്രശ്നങ്ങൾ അകറ്റാനും സന്തോഷം നിറയ്ക്കാനും സാധിക്കും എന്നാണ് ഫെങ്ഷുയിയിലെ വിശ്വാസം. ചുവന്ന സീറോ ബൾബ് വീട്ടിലെ കിടക്കുന്ന മുറിയിൽ  ഉപയോഗിച്ചാൽ നിങ്ങളുടെ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുമെന്നാണ് ഫെങ്ഷുയി പറയുന്നത്.

 ചുവന്ന സീറോ വാൾട്ട് ബൾബ് ദിവസവും കിടക്കുന്നതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി മൂന്ന് മണിക്കൂർ ഓൺ ചെയ്തു വച്ചാൽ പ്രണയം സാക്ഷാത്‌കരിക്കപ്പെടും എന്നാണ് ഫെങ്ഷുയി പറയുന്നത്.  ഈ ബൾബ് ദിവസം മുഴുവൻ പ്രകാശിപ്പിച്ചാൽ വിവാഹം വൈകുന്നവർക്ക്  വിവാഹം നടക്കുമത്രേ!  ഫെങ്ഷുയി വിശ്വാസികളായ ചൈനക്കാർ കേൾക്കുമ്പോൾ അന്ധവിശ്വാസമെന്നു തോന്നാമെങ്കിലും കാലങ്ങളായി പിന്തുടർന്ന് വരുന്ന രീതികളാണ് ഇവ.ഫെങ്ഷൂയിക്ക് അത്രമാത്രം പ്രാധാന്യം  ചൈനീസ് ഗൃഹനിർമാണ രീതികളിൽ  നൽകി വരുന്നു. 

 ചില ഫെങ്ഷൂയി നിയമങ്ങൾ  ഫെങ്ഷൂയി തത്വങ്ങൾ വിജയകരമായി നടപ്പാക്കണമെങ്കിൽ പാലിക്കേണ്ടതുണ്ട്.  വീട് അടുക്കും ചിട്ടയോടും കൂടി പരിപാലിക്കുക എന്നത് അതിൽ പ്രധാനമാണ്.  ആവശ്യമായ വായു സഞ്ചാരം വീട്ടിലേക്ക് ഉറപ്പാക്കുക,  ഫെങ്ഷൂയി നയങ്ങൾ പിന്തുടരുമ്പോൾ സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പാക്കുക,തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ഫെങ്ഷൂയിയുടെ അടിസ്ഥാന തത്വം എന്ന് പറയുന്നത് ചെലവില്ലാതെ വീട്ടിൽ പോസിറ്റിവ് എനർജി നിറയ്ക്കുക എന്നതാണ്.

Can red bulb be proven in homes according to feng shui

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES