Latest News

രണ്ടു വര്‍ഷമായി ഡേറ്റിങ്ങില്‍;ഇളയരാജയുടെ പാട്ടുകളാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്; തന്റെ കരിയറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പങ്കാളിയെയാണ് ലഭിച്ചത്; രണ്ടാമത്തെ ചേച്ചി മയോപ്പതി അസുഖം ബാധിച്ച് മരിച്ചത 10 വര്‍ഷം മുന്‍പ്; നടി ദുഷാര വിജയന്‍ പങ്ക് വച്ചത്

Malayalilife
 രണ്ടു വര്‍ഷമായി ഡേറ്റിങ്ങില്‍;ഇളയരാജയുടെ പാട്ടുകളാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്; തന്റെ കരിയറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പങ്കാളിയെയാണ് ലഭിച്ചത്; രണ്ടാമത്തെ ചേച്ചി മയോപ്പതി അസുഖം ബാധിച്ച് മരിച്ചത 10 വര്‍ഷം മുന്‍പ്; നടി ദുഷാര വിജയന്‍ പങ്ക് വച്ചത്

തമിഴ് സിനിമാപ്രേമികള്‍ക്ക് ഇന്ന് ഏറെ പരിചിതയായ നടിയാണ് ദുഷാര വിജയന്‍. 2019ല്‍ ബോധൈ യേരി ബുദ്ധി മാരി എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ശേഷം സര്‍പ്പട്ട പറമ്പ്രൈ (2021), നച്ചത്തിരം നഗര്‍ഗിരധു (2022), 2024ല്‍ പുറത്തിറങ്ങിയ രായന്‍, വേട്ടയ്യന്‍ തുടങ്ങിയ മികച്ച സിനിമകളില്‍ ദുഷാര ഭാഗമായി. ഇപ്പോഴിതാ പുതിയ ചിത്രം 'ജി.ഡി.എന്‍'ന്റെ പ്രചാരണാര്‍ത്ഥം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ്സുതുറന്നത്. 

രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നും എന്നാല്‍ വിവാഹത്തെക്കുറിച്ച് നിലവില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ദുഷാര വ്യക്തമാക്കി. 
'ഞാനിപ്പോള്‍ പ്രണയത്തിലാണ്. ആ ബന്ധത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. ദുബായില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്. കാറില്‍ ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ ഇളയരാജയുടെ പാട്ടുകള്‍ പ്ലേ ചെയ്തിരുന്നു. രണ്ടുപേര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ടുകളായിരുന്നു അവ. ഞങ്ങളെ തമ്മില്‍ അടുപ്പിച്ച ആദ്യ ഘടകം ഇളയരാജയുടെ സംഗീതമാണെന്ന് പറയാം,' ദുഷാര ഓര്‍ത്തെടുത്തു. തന്റെ കരിയറിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന പങ്കാളിയെയാണ് ലഭിച്ചതെന്നും, താന്‍ ജീവിതത്തില്‍ ഒരു കുട്ടിയെപ്പോലെ അദ്ദേഹത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും താരം പറഞ്ഞു. 

പരസ്പര ബഹുമാനവും വിശ്വാസവുമാണ് ഏതൊരു ബന്ധത്തിലും പ്രധാനം. യാത്രകള്‍ രണ്ടുപേര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ കഷ്ടപ്പെട്ടാണ് താന്‍ സിനിമാരംഗത്തേക്ക് എത്തിയതെന്ന് മാതാപിതാക്കള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാന്‍ പറഞ്ഞ് വീട്ടുകാര്‍ സമ്മര്‍ദ്ദം ചെലുത്താറില്ല. പങ്കാളിയും തന്റെ കരിയറിനെ അത്രത്തോളം പിന്തുണയ്ക്കുന്നുണ്ട്. ഇതിനു മുന്‍പും തനിക്കൊരു പ്രണയബന്ധം ഉണ്ടായിരുന്നുവെന്നും താരം അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

താന്‍ സിനിമയിലേക്ക് വന്നതിന് കാരണം ചേച്ചിയാണെും താരം പങ്ക് വച്ചു. എന്നാല്‍ മയോപ്പതി ബാധിച്ച് 10 വര്‍ഷം മുന്‍പ് ചേച്ചി മരിച്ചുവെന്നും ദുഷാര പറയുന്നു.ഞാനും അനിയനും ഏകദേശം ഏഴ് വര്‍ഷത്തോളം ചെന്നൈയില്‍ തന്നെയായിരുന്നു താമസം. ടെക്‌നിക്കലി ഞാനാണ് അവന്റെ അമ്മ. അങ്ങനെയാണ്. ശരിക്കും അവന്‍ എനിക്ക് കുഞ്ഞ് തന്നെയാണ്. എനിക്ക് രണ്ട് ചേച്ചിമാരു കൂടിയുണ്ട്. ലീപിക, ദുര്‍?ഗ എന്നാണ് അവരുടെ പേര്. എന്റെ രണ്ടാമത്തെ ചേച്ചി 10 വര്‍ഷം മുന്‍പ് മരിച്ചു. 

മയോപ്പതി (Myopathy) എന്ന അസുഖമായിരുന്നു ചേച്ചിക്ക്. ശരിക്കും എനിക്ക് ചെറുപ്പം മുതല്‍ ഡാന്‍സിനോട് ഇഷ്ടം തോന്നിയത് ചേച്ചി കാരണമായിരുന്നു. ചേച്ചിക്ക് നടക്കാന്‍ പറ്റില്ല. തോഴ എന്ന പടത്തിലെ നാ?ഗാര്‍ജുന സാറിനെ പോലെയായിരുന്നു ചേച്ചിയുടെ അവസ്ഥ. ശരിക്കും ആ പടത്തില്‍ നാഗാര്‍ജുനയ്ക്ക് അപകടം പറ്റിയാണ് അങ്ങനെയാകുന്നത്.

പക്ഷേ ചേച്ചി ജനിച്ചപ്പോഴേ അങ്ങനെയായിരുന്നു. കഴുത്തിന് മുകളിലേക്ക് ചേച്ചിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. കഴുത്തിന് താഴെ ശരീരം തളര്‍ന്നു പോയി. അതുകൊണ്ട് എല്ലാ കാര്യങ്ങളും നമ്മള്‍ ചെയ്തു കൊടുക്കണം. പക്ഷേ ചേച്ചി കസേരയിലിരുന്ന് എന്നോട് പറയും, അങ്ങനെ കളിക്ക് ഇങ്ങനെ കളിക്ക് എന്നൊക്കെ. ശരിക്കും എല്ലാം തുടങ്ങുന്നത് ചിലപ്പോള്‍ അവളില്‍ നിന്നായിരിക്കും. ഞാന്‍ അവളെ മിസ് ചെയ്യുന്നുണ്ട്. ഞാനിപ്പോള്‍ പുറത്തേക്ക് പോകുമ്പോള്‍ ദൈവത്തോട് പ്രാര്‍ഥിക്കാറില്ല. ഞാന്‍ ചേച്ചിയുടെ ഫോട്ടോ നോക്കിയാണ് പ്രാര്‍ഥിക്കാറ്. ചേച്ചിയുമായി ഞാന്‍ ഭയങ്കര അടുപ്പമായിരുന്നു,' ദുഷാര പറഞ്ഞു.


 

dushara vijayan gets emotional

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES