Latest News

സ്വപ്നതുല്യമായ വീട് സ്വന്തമാക്കി ജയസൂര്യ; വീടിന്റെ പ്രത്യേകതകൾ ഏറെ

Malayalilife
topbanner
 സ്വപ്നതുല്യമായ വീട് സ്വന്തമാക്കി  ജയസൂര്യ; വീടിന്റെ പ്രത്യേകതകൾ ഏറെ

ലയാളി പ്രേക്ഷകരുടെ  പ്രിയ നടൻ ജയസൂര്യ ഇന്ന് ഒരുപിടി നല്ല   സിനിമകളുടെ തിരക്കിലാണ്. വമ്പൻ സെറ്റപ്പിൽ ചിത്രീകരിക്കുന്ന കത്തനാർ എന്ന സിനിമയാണ് ഇനി താരത്തിന്റെ പ്രധാന ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം. അതോടൊപ്പം ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂഥർ തുടങ്ങിയ സിനിമകളും ഇനി താരത്തിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്നുമുണ്ട്. ഈ തിരക്കുകൾക്കിടയിൽ പുതിയ ഒരു സ്വപ്നം സഫലമായ സന്തോഷത്തിലാണ് താരകുടുംബം.

എറണാകുളം കടവന്ത്രയിൽ ആണ് മനോഹര വീട്. ഏകദേശം 15 വർഷത്തിന് മുകളിൽ വാങ്ങിയിട്ട,  പഴക്കമുള്ള ഒരു വീടായിരുന്നു ഇവിടെയുണ്ടായിരുന്നത്. സ്വസ്ഥമായി കുറച്ചുനേരം സിനിമാതിരക്കുകളിൽനിന്നും മാറി  ചെലവഴിക്കാനുള്ള റിലാക്സിങ് സ്‌പേസ് ആയിട്ടാണ് ഇവിടം ഒരുക്കിയിട്ടുള്ളത്.ധ്യാനത്തിലെന്ന പോലെ കുറച്ചു ദിവസങ്ങൾ പുറത്തെ ബഹളങ്ങളിൽ നിന്നെല്ലാം ഡിസ്കണക്ട് ചെയ്ത്, ചെലവഴിക്കാൻ ഒരിടം വേണമെന്നാണ് ജയസൂര്യ ഡിസൈനർ മനോജ് കുമാറിനോട് ആവശ്യപ്പെട്ടത്.

 പുറംകാഴ്ചയിലെ ഹൈലൈറ്റ് എന്ന് പറയുന്നത് പഴയ വീടിനെ AC ഷീറ്റ് കൊണ്ട് പൊതിഞ്ഞതാണ്. ഇത് വ്യത്യസ്തമായ രൂപഭംഗി വീടിന് നൽകുന്നു. ഒപ്പം പരമാവധി സ്വകാര്യതയും.  വയർ മെഷിൽ മെറ്റൽ വിരിച്ചാണ് ചുറ്റുമതിൽ നിർമിച്ചത്. പുതിയ വീട് സഫലമാക്കിയത് ഇടുങ്ങിയ അകത്തളങ്ങളുണ്ടായിരുന്ന പഴയ വീടിനെ അടിമുടി പരിഷ്കരിച്ചാണ്. 2200 ചതുരശ്രയടി വീട്ടിലുള്ളത്  ലിവിങ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, ഹോം തിയറ്റർ, റിലാക്സിങ് സ്‌പേസ് എന്നിവയാണ് .

 ലാമിനേറ്റഡ് വുഡ് ആണ് സ്വീകരണമുറിയിൽ നിലത്ത് വിരിച്ചു.  പഴയ മാർബിൾ ബാക്കിയിടങ്ങളിൽ പോളിഷ് ചെയ്തെടുത്തു. ഫർണിച്ചറുകൾ റെഡിമെയ്ഡ് വാങ്ങി.  റസ്റ്റിക് സിമന്റ് ഫിനിഷ് കിടപ്പുമുറിയുടെ ചുവരുകളിൽ ലഭിക്കുന്ന ടെക്സ്ചർ ഉപയോഗിച്ചു. ഡോൾബി ശബ്ദമികവുള്ള ഒരു ഹോം തിയേറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രധാന ഗെയ്റ്റ് കൂടാതെ ഒരു വിക്കറ്റ് ഗെയ്റ്റുമുണ്ട്.  ബുദ്ധരൂപത്തിലേക്കാണ് ഇത് തുറന്നാൽ റോഡിൽനിന്ന് നോട്ടം പതിയുന്നത്.  ബോധി എന്നാണ് വീടിന്റെ പേര്. 'ജ്ഞാനോദയം' പ്രാപിക്കുക എന്നർഥം.  ജയസൂര്യയും കുടുംബവും ഇവിടെ സിനിമാതിരക്കുകളുടെ ഇടവേളകളിലും വാരാന്ത്യങ്ങളിലും എത്തുമ്പോൾ ബോധിയിൽ സന്തോഷത്തിന്റെ അന്തരീക്ഷം നിറയുന്നു.

Read more topics: # Actor jayasurya,# new house
Actor jayasurya new house

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES