Latest News

കാഴ്ചക്കാർക്ക് വിസ്മയമൊരുക്കി പൂമ്പാറ്റ വീട്; പ്രത്യേകതകൾ അറിയാം

Malayalilife
കാഴ്ചക്കാർക്ക് വിസ്മയമൊരുക്കി പൂമ്പാറ്റ വീട്; പ്രത്യേകതകൾ  അറിയാം

വെെവിദ്ധ്യമാര്‍ന്ന ഒട്ടനവധി വീടുകള്‍ നമുക്ക് ചുറ്റിനും  നാം കാണാറുണ്ട്.  ആളുകള്‍ ഒരു പാഷനാക്കി കൊണ്ട് തന്നെ വ്യത്യസ്‌തമായ നിറത്തിലും രൂപത്തിലുമുള്ള വീടുകള്‍ പണികഴിക്കാറുണ്ട്. ഇത്തരത്തില്‍ വേറിട്ടൊരു വീട് നിര്‍മ്മിച്ചിരിയ്ക്കുകയാണ് ഗ്രീസില്‍.

ഭീമന്‍ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ളതാണ് വീട്.  വീടിന്റെ പ്രത്യേകത എന്ന് പറയുന്നത് പ്രധാന നിലയില്‍ മതിലില്ല എന്നതാണ്.  6.78 മില്യണ്‍ ഡോളറിനാണ് (52 കോടി രൂപ) വൗലിയാഗ്‌മേനിയുടെ മനോഹരമായ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ 'പൂമ്ബാറ്റ വീട്' വില്‍പ്പനയ്‌ക്കെത്തിയത്.

അഞ്ച് കിടപ്പുമുറികള്‍, നാല് കുളിമുറികള്‍, ഒരു സ്വകാര്യ ബേസ്‌മെന്റ്, ഓപ്പണ്‍ പ്ലാന്‍ ലിവിംഗ് ഏരിയ, ഇന്‍ഡോര്‍ പൂള്‍ എന്നിവ വീട്ടിലുണ്ട്.  സീലിംഗില്‍ ഓവല്‍ ആകൃതിയിലുള്ള ദ്വാരങ്ങള്‍ ഉപയോഗിച്ച്‌ ബട്ടര്‍ഫ്ലൈ പാറ്റേണുകളില്‍ കൃത്യത വരുത്താന്‍ ചിറകുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.5,381 ചതുരശ്ര അടിയാണ് വിസ്‌തീര്‍ണം. മുകളിലത്തെ നിലയിലേക്ക് പോകുന്ന എലിവേറ്ററും ഉണ്ട്.
അകത്തളങ്ങള്‍ മുഴുവന്‍ വെള്ള നിറത്തിലാണ്.

ഗ്രൗണ്ട് ഫ്ലോറിന് താഴെയുള്ള നിലയില്‍ ഒരു ഹോം തിയേറ്ററും മൂന്ന് കിടപ്പുമുറികളും മൂന്ന് അധിക ബാത്ത്റൂമുകളുമുണ്ട്. പൂമ്ബാറ്റ വീടിനെ കൂടുതല്‍  മനോഹരമാക്കുന്നത് താഴത്തെ നിലയില്‍ കുളത്തിലേയ്‌ക്കും ഔട്ട്ഡോറിലേയ്ക്കും തുറക്കുന്ന ലിവിംഗ്, ഡൈനിംഗ് ഏരിയകള്‍ ആണ്.

Read more topics: # A special butterfly house
A special butterfly house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES