ഒരു വ്യക്തിയുടെ ആരോഗ്യം എന്ന് പറയുന്നത് അയാളുടെ ജീവിതത്തെ മൊത്തത്തിൽ ബാധിക്കുന്നതാണ്. നല്ല ആരോഗ്യവാനായ ശരീരമാണ് ഉള്ളതെങ്കിൽ സന്തോഷകരമായ ജീവിതം നയിച്ച് പോരാവുന്നതാണ്. എന്നാൽ നല്ല ആരോഗ്യം ലഭിക്കുന്നതിനായി ആയുര്‍വേദ മരുന്നുകളില്‍ ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ് തിപ്പലി. ഔഷധ സസ്യങ്ങളുടെ കൂട്ടത്തില്‍ രാജ്ഞി എന്നാണ് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന തിപ്പലിയെ തിപ്പലി അറിയപ്പെടുന്നത്. തിപ്പലിയുടെ കായ്കളും ഇലയും തണ്ടുമെല്ലാം ഏറെ ഗുണങ്ങൾ നൽകുന്നവയാണ്. തിപ്പലി കഴിക്കുന്നത് ഇക്കിള്‍മാറി കിട്ടാന്‍ ഏറെ ഉത്തമമാണ്. തേനില്‍ ചാലിച്ച് കൂടാതെ തിപ്പലിപ്പൊടി കഴിച്ചാല്‍ പഴകിയ പനി, ചുമ എന്നിവ മാറി കിട്ടുന്നു.
മൂത്രാശയത്തില്‍ ഉണ്ടാകുന്ന കല്ല് പോലുള്ളവ ഇല്ലാതാക്കാൻ തിപ്പലിയും കരിനൊച്ചിയുടെ വേരും സമം ചേര്‍ത്ത് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കഴിച്ചാല്‍ തന്നെ ആശ്വാസമുണ്ടാകും. രണ്ട് ഗ്രാം തിപ്പലിപ്പൊടി വീതം ദശമൂലം കഷായത്തിലോ തേനിലോ ചേര്‍ത്ത് കഴിക്കുന്നത് ഊരുസ്തംഭം എന്ന വാത രോഗം ശമിക്കുന്നതിന് വളരെ നല്ലതാണ്. ആരോഗ്യത്തിന് ഏറെ ഗുണകരമായ കാര്യമാണ് തിപ്പലിപ്പൊടിയും ഉണക്ക മുന്തിരിയും ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നത്. കൂടാതെ ദഹന സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുന്നത്തിനും ഏറെ ഗുണകരമാണ്.
തിപ്പലിയും ,കുരുമുളകും, കല്ലുപ്പും സമം പൊടിച്ച് കഴിക്കുന്നതിലൂടെ അതുപ്പോലെ വയറു വേദനക്ക് ആശ്വാസം കിട്ടുന്നു. അതിസാരാമുണ്ടാക്കുന്ന പ്രശനത്തിന് തിപ്പലിപ്പൊടി മോരില്‍ കലക്കി കുടിച്ചാല്‍ ശമനം ലഭിക്കും. തിപ്പലിവേരും കുരുമുളകും ചുക്കും സമം ചേര്‍ത്ത് ഉള്ള കഷായം ജലദോഷത്തിനും അതു മൂലം കൊണ്ട് ഉണ്ടാകുന്ന ഒച്ചയടപ്പിനും ഉണ്ടാക്കി കുടിക്കുന്നത് ഏറെ ഗുണപ്രദമാണ്. ശരീര വേദന ഉണ്ടാകുന്നത് തിപ്പലിയുടെ പൂവ് വറുത്തു പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുറയുന്നു.