വെറും വയറ്റിൽ ചായ കുടിക്കാമോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
വെറും വയറ്റിൽ  ചായ കുടിക്കാമോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ദിവസവും  ഒരുഗ്ലാസ് ചൂടുചായ എഴുന്നേറ്റാലുടന്‍ കുടിക്കാത്ത മലയാളികള്‍ നന്നേ കുറവായിരിക്കും. എന്നാൽ മറ്റുചിലർക്കാകട്ടെ  ചായക്ക് പകരം കാപ്പിയോ കട്ടനോ ആകുമെന്ന വ്യത്യാസവും ഉണ്ട്.  നിരവധി കാരണങ്ങളാണ് ചായകുടിയെ ന്യായീകരിക്കുവാനായി പലരും പറയാറുള്ളത്. എന്നാൽ ചായ ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. 

 വയറെരിച്ചില്‍, നെഞ്ചരിച്ചില്‍ ,ഗ്യാസ്, വിശപ്പില്ലായ്മ, മലശോധനക്കുറവ്, പുളിച്ചുതികട്ടല്‍, വയറുവേദന ,അസിഡിറ്റി, അള്‍സര്‍ എന്നൊക്കെ പറഞ്ഞ് എന്നാല്‍ ഇവര്‍ തന്നെയാണ് ഡോക്ടര്‍മാരെ സമീപിക്കുന്നതും. ഇവയെല്ലാം കൂടുതല്‍  ദീര്‍ഘകാലം മരുന്ന് കഴിച്ചാലും മരുന്നൊന്ന് മുടങ്ങിയാല്‍ ശക്തിയോടെ തിരിച്ചു വരുന്നതും കാണാം.

 ചായയോടൊപ്പം ഒരു കടി കൂടി ചിലര്‍ക്ക് രാവിലെതന്നെ വേണം.  എന്നാല്‍ നല്ലൊരു ദിനചര്യ ഉള്ളവര്‍ക്ക് ഇതൊന്നും പാടില്ലെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. വെറുംവയറ്റില്‍ തന്നെ കുളിച്ചാല്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച്‌ എത്രയും നേരത്തെ പല്ലുതേച്ച്‌  ആരോഗ്യസംരക്ഷണത്തിന്റെ പകുതിയായി എന്ന് ആരോഗ് വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നു.

 പിന്നീട് നിരവധി രോഗങ്ങള്‍ക്ക് ദഹനപ്രശ്നങ്ങള്‍ കാരണമാകാം. നിരവധി രോഗങ്ങളില്‍ നിന്ന് വെറുംവയറ്റില്‍ ചായ കുടിക്കുന്ന ശീലം ഒഴിവാക്കിയാല്‍ത്തന്നെ  മുക്തി നേടാം. ഇതിനായി മരുന്ന് ആജീവനാന്തം  കഴിക്കേണ്ട സാഹചര്യവും ഒഴിവാക്കാം. ശുദ്ധ ജലമോ ചൂടാറിയ വെള്ളമോ കുടിക്കുന്നത് ദോഷമല്ല. ചായ കുടിച്ചേ പറ്റൂ എന്നുള്ളവര്‍  കുളികഴിഞ്ഞ് പ്രഭാതഭക്ഷണത്തിന്റെ കൂടെമാത്രം ചൂടാറ്റിയ ചായ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Read more topics: # if tea is good for health
if tea is good for health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES