നന്നായി ഉറങ്ങുക, കായികാഭ്യാസം ചെയ്യുക, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക എന്നിവയോടൊപ്പം നല്ല ഭക്ഷണക്രമം പാലിക്കുക എന്നതുകൂടി ആരോഗ്യകരമായ ഒരു പ്രതിരോധശേഷി സ്വായത്തമാക്കുവാന്‍ ആവശ്യമാണെന്ന് പ്രശസ്ത അമേരിക്കന്‍ ഹൃദ്രോഗ വിദഗ്ദനായ ഡോ. ജെയിംസ് ഡി നിമ്മോളാന്റോനിയോ പറയുന്നു. അദ്ദേഹത്തിന്റെ ഇമ്മ്യുനിറ്റി ഫിക്‌സ് എന്ന പുതിയ ഗ്രന്ഥത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
മനുഷ്യരിലെ രോഗപ്രതിരോധ ശേഷി പ്രധാനമായും ആശ്രയിക്കുന്നത് പോഷകാഹാരങ്ങളേയാണ്. അസ്ഥി മജ്ജയില്‍ നിന്നും പ്രതിരോധ കോശങ്ങള്‍ ഉദ്പാദിപ്പിക്കാന്‍ ചില വിറ്റാമിനുകളും ധാതുക്കളും അത്യാവശ്യമാണ് താനും. അതുകൊണ്ടുതന്നെ നമ്മുടെ രോഗ പ്രതിരോധ ശേഷി നിര്‍ണ്ണയിക്കുന്നതില്‍ പോഷകാഹാരം സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. അണുബാധകളെ ചെറുക്കാന്‍ വര്‍ദ്ധിച്ച അളവിലുള്ള പ്രതിരോധ ശേഷി ആവശ്യമാണ് താനും.
തന്റെ പഠനത്തില്‍ ശ്വാസകോശത്തെ ബാധിക്കുന്ന അണുക്കളെ തടയുവാനുംജലദോഷം, ഫ്‌ളൂ തുടങ്ങിയവയെ അകറ്റി നിര്‍ത്തുവാനും വലിയൊരു പരിധിവരെ സഹായകരമാകുന്ന ചില പോഷകങ്ങളെ കുറിച്ച് മനസ്സിലാക്കന്‍ കഴിഞ്ഞതായി അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ളവയില്‍ ചിലത് കോവിഡിനെതിരെ പോരാടുവാനും ഫലപ്രദമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിലുള്ള പത്ത് പോഷകങ്ങളെ കുറിച്ച് പുസ്തകത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്.
1. സെലേനിയം
ഇത് സാധാരണയായി അത്ര അറിയപ്പെടാത്ത ഒരു പോഷകമാണ് പക്ഷെ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതില്‍ ഇതിന് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. സെലേനിയത്തിന്റെ കുറവ് കോവിഡ്-19 ലക്ഷണങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൊറോണ ഉള്‍പ്പടെയുള്ള ആര്‍ എന്‍ എ വൈറസുകളുമായി പോരാടുന്നതില്‍ സെലേനിയം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഒരു മുതിര്‍ന്ന വ്യക്തിക്ക് പ്രതിദിനം 55 മൈക്രോഗ്രാം സെലേനിയം ആവശ്യമാണ്. ബ്രസീല്‍ നട്‌സ്, ഷെല്‍ഫിഷ്, പാസ്ചറൈസ് ചെയ്ത മുട്ട, ബീന്‍സ്, മാംസം എന്നിവയില്‍ സെലേനിയം ധാരാളമായി അടങ്ങിയിരിക്കുന്നു.
2. ബ്ലാക്ക് എല്‍ഡെര്‍ബറി
വൈറസിനെ ചെറുക്കാന്‍ കഴിവുള്ള ആന്തോസിയാനിന്‍ എന്ന രാസവസ്തു ബ്ലാക്ക് എല്‍ഡെര്‍ബറികളില്‍ അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് ഫ്‌ളൂ, ജലദോഷം എന്നിവയുടെ ദൈര്‍ഘ്യം കുറയ്ക്കുവാനുള്ള കഴിവുള്ളതായി ധാരാളം ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ആന്തോദിയനിന്‍ ധാരാളമായി അടങ്ങിയ ബ്ലാക്ക് എല്‍ഡെര്‍ബറി സപ്ലിമെന്റ് ഉപയോഗിക്കണം.
3. വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡി കുറവുള്ളവരില്‍ കോവിഡ് ബാധയ്ക്കുള്ള സധ്യത വളരെ കൂടുതലാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഒട്ടുമിക്ക പ്രതിരോധ കോശങ്ങളിലും വിറ്റാമിന്‍ ഡി റിസപ്ടറുകള്‍ ഉണ്ട്. നമ്മുടെ ശരീരത്തില്‍ ഒരു മുറിവോ അണുബാധയോ ഉണ്ടായാല്‍ നമ്മുടെ പ്രതിരോധ സംവിധാനം സൈറ്റോകിനെസ് എന്ന ഒരു പ്രോട്ടീന്‍ പുറത്തുവിടുന്നു. വിറ്റാമിന്‍ ഡി റിസപ്റ്ററുകള്‍ പ്രവര്‍ത്തനക്ഷമമായാല്‍ അവ, അണുബാധയെ പ്രോത്സാഹിപ്പിക്കുന്ന സൈറ്റോകിനെസുകളുടെ ഉദ്പാദനം തടയുകയും അണുബാധയെ ചെറുക്കുന്ന സൈറ്റോകിനെസുകളുടെ ഉദ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
കോവിഡ് ബാധിച്ചവരില്‍ ശ്വാസകോശങ്ങളില്‍ അമിതമായ തോതില്‍ അണുബാധയുണ്ടാകുന്നതിനാല്‍, അതിനെ ചെറുക്കാന്‍ കഴിവുള്ള സൈറ്റോകിനെന്‍സുകളുടെ ഉദ്പാദനവും ആനുപാതികമായി വര്‍ദ്ധിക്കേണ്ടതുണ്ട്. അതിനായി ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ സാന്നിദ്ധ്യം അനിവാര്യമാണ്. ലോകത്ത് ഏകദേശം പകുതിയോളം പേര്‍ക്ക് ആവശ്യത്തിന് വിറ്റാമിന്‍ ഡി ഇല്ല. അതേസമയം വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുകയാണെങ്കില്‍ അതോടൊപ്പം വിറ്റാമിന്‍ കെ 2 ഉം കഴിക്കേണ്ടതുണ്ട്. വിറ്റാമിന്‍ ഡി രക്തത്തിലെ കാല്‍സിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ആ കാല്‍സിയത്തെ രക്തധമനികളില്‍ അടിഞ്ഞുകൂടാന്‍ അനുവദിക്കാതെ അസ്ഥി മജ്ജകളില്‍ ശേഖരിക്കുന്നതിന് വിറ്റാമിന്‍ കെ 2 ആവശ്യമാണ്.
4. ഉപ്പ്
സാധാരണയായി എല്ലാവരും പറയാറുള്ളത് ഉപ്പിന്റെ അളവ് കുറയ്ക്കാനാണ്, എന്നാല്‍, ഉപ്പ് ഒരു വിഷമല്ല, ഒരു അത്യാവശ്യ ധാതുവാണ്. ആവശ്യത്തിന് ഉപ്പ് കഴിച്ചില്ലെങ്കില്‍ അത് മെറ്റബോളിസത്തെ വിപരീതമായി ബാധിക്കും. മാത്രമല്ല, ഇത് ഉറക്കത്തെയും ബാധിക്കും. കായികക്ഷമതയേയും വിപരീതമായി ബാധിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ഉപ്പിലെ ക്ലോറൈഡില്‍നിന്നും പ്രതിരോധ കോശങ്ങള്‍ ഹൈപ്പോക്ലോറസ് ആസിഡ് ഉദ്പാദിപ്പിക്കും ഇത് അപകടകാരികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു.
അതുകൂടാതെ ടോറൈന്‍ ക്ലോറാമൈന്‍ എന്ന പദാര്‍ത്ഥം ഉദ്പാദിപ്പിക്കുവാനും ക്ലോറൈഡ് ഉപയോഗിക്കുന്നു. ഇത് വൈറസ് ബാധയെ ചെറുക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. ശ്വാസനാളിയുടെ മുകള്‍ ഭാഗത്ത് അണുബാധയുണ്ടായാല്‍ ഉപ്പുവെള്ളം കവിള്‍ക്കൊള്ളുകയോ ഉപ്പു ചേര്‍ത്ത ശുദ്ധജലം മൂക്കിലൂടെ ഇറ്റിക്കുകയോ ചെയ്താല്‍ രോഗബാധയുടെ ആയുസ്സ് രണ്ടു ദിവസം വരെ കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഉപ്പ് ഒരു പ്രധാന ഘടകമാണ്.
5. സിങ്ക്
ഭക്ഷണ ക്രമത്തിന്റെ പ്രശ്‌നം മൂലം ലോകജനസംഖ്യയില്‍ പകുതിപ്പേര്‍ക്കും സിങ്കിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. മുത്തുച്ചിപ്പി, മാട്ടിറച്ചി, ഞെണ്ട്, കൊഞ്ച്, ലെഗ്യും കപ്പലണ്ടി, സസ്യവിത്തുകള്‍ എന്നിവയില്‍ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. 50 വയസ്സിനും 80 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ദിവസേന 40 മില്ലിഗ്രാം സിങ്കും 1 മില്ലിഗ്രാം കോപ്പറും രണ്ടുനേരം വീതം കഴിച്ചാല്‍ പല കാരണങ്ങള്‍കൊണ്ടുള്ള മരണം കുറേ നാളുകളിലേക്ക് ഒഴിവാക്കാന്‍ സാധിക്കും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
6. കോപ്പര്‍
ശരീരത്തിലെ ഇരുമ്പിന്റെ അംശത്തെ പ്രവര്‍ത്തനക്ഷമമാക്കുക, കൊള്ളാജനുകളെ ശക്തിപ്പെടുത്തുക, ശ്വാസകോശത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇലാസ്റ്റിനുകളെ ശക്തിപ്പെടുത്തുക, സ്വാഭാവിക ആന്റിഓക്‌സിഡണ്ട് എന്‍സൈമുകളെ അണുബാധ തടയുവാന്‍ പ്രാപ്തരാക്കുക തുടങ്ങിയവയ്ക്ക് സഹായകമാണ് കോപ്പര്‍.പ്രതിദിനം 3 മില്ലിഗ്രാം മുതല്‍ 6 മില്ലിഗ്രാം വരെ കോപ്പര്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാനും കൊളസ്‌ട്രോള്‍ ലെവല്‍ നിലനിര്‍ത്തുവാനും സഹായകരമാണെന്നും പല പഠനങ്ങളും തെളിയിച്ചിട്ടുമുണ്ട്. ഷെല്ഫിഷ്, നട്ട്‌സ്, സസ്യ വിത്തുകള്‍ ഹോള്‍ഗ്രെയിന്‍ എന്നിവയില്‍ കോപ്പര്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
7. വിറ്റാമിന്‍ സി
മറ്റു പല മൃഗങ്ങളിലും വിറ്റാമിന്‍ സി ഉദ്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യരില്‍ അതില്ല. പ്രതിരോധ കോശങ്ങളുടെ ഉദ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിന് ആവശ്യമായ ഒരു പോഷകമാണ്. ഇവ പ്രതിരോധ കോശങ്ങള്‍ക്ക് അണുക്കളോട് പൊരുതുവാനുള്ള ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രതിദിനം 250 മില്ലിഗ്രാം മുതല്‍ 500 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി ആണ് ഒരു മുതിര്‍ന്ന മനുഷ്യന്‍! ആവശ്യമായുള്ളത്. കുരുമുളക്, സ്‌ടോബെറി, നാരങ്ങ എന്നിവയില്‍ ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു.
8. ലിപോസോമല്‍ ഗ്ലൂതാതിയോണ്‍
ഇത്തരമൊരു പോഷകത്തെ കുറിച്ച് കേട്ടിട്ടുള്ളവര്‍ തന്നെ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ഇവ ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമായ ഒന്നാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്.എന്നാല്‍, ഇവ നിങ്ങളുടേ ഭക്ഷണത്തിലൂടെ ലഭ്യമാകില്ല, മറിച്ച് ഇതിന്റെ സപ്ലിമെന്റുകളെ ആശ്രയിക്കേണ്ടതായി വരും. ശരീരത്തെ ആക്രമിക്കാനെത്തുന്ന രോഗകാരികളെ ചെറുക്കുന്നതില്‍ പ്രധാന പങ്കാണ് ഇത് വഹിക്കുന്നത്.
9. എന്‍- അസെറ്റൈല്‍സിസ്റ്റീന്‍
എന്‍-അസെറ്റൈല്‍സിസ്റ്റീന്‍ അല്ലെങ്കില്‍ എന്‍ എ സി ശരീരത്തിലെ ഗ്ലൂട്ടാതിയോണിന്റെ അളവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഗ്ലൂട്ടാതിയോണീന്റെ ഉദ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമായ ഒരു പ്രോട്ടീന്‍ ആണിത്.ഇവയും ഭക്ഷണത്തിലൂടെ ലഭ്യമല്ല മറിച്ച് സപ്ലിമെന്റുകളെ ആശ്രയിക്കണം.
10. ആല്‍ഫ-ലിപോയിക് ആസിഡ്
ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും അതേസമയം ശരീരത്തിന്റെ സ്വാഭാവിക ആന്റിഓക്‌സിഡന്റുകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു സപ്ലിമെന്റാണ് ആല്‍ഫ-ലിപോയിക് ആസിഡ്.ചൈനയിലെ വുഹാനില്‍ ഗുരുതരമായ കോവിഡ് ബാധിച്ച 17 പേര്‍ക്ക് 1,200 മില്ലിഗ്രാം വീതം ആല്‍ഫ-ലിപൊയിക് ആസിഡ് നല്‍കിയപ്പോള്‍ അവരിലെ മരണനിരക്ക് കുറയാന്‍ കാരണമായതായി ഒരു പഠനത്തില്‍ വെളിപ്പെട്ടിരുന്നു.