കാബേജ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍

Malayalilife
കാബേജ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍

ദിവസവും കഴിക്കേണ്ടുന്ന നിരവധി പച്ചക്കറികളും ആരോഗ്യ വിഭവങ്ങളുമാണ് ഇന്ന് ലോകത്തുളളത്. ഒട്ടുമിക്ക പച്ചക്കറികളും ദിവസവും ആഹോരത്തില്‍ ഉള്‍പ്പെടുന്നത് നല്ലതാണ്. അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വൈറ്റമിന്‍, ഫോളിക് ആസിഡ് തുടങ്ങി നിരവധി ഗുണങ്ങളാണ്  കാബേജില്‍ അടങ്ങിയിരിക്കുന്നത്. ആധുനിക ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ക്യാന്‍സറും ഹൃദയാഘാതവും.ശരിയല്ലാത്ത ജീവിത ശൈലിയാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. ഹൃദയാഘാതത്തേയും ക്യാന്‍സറിനേയും പടിക്കുപ്പുറത്ത് നിര്‍ത്താന്‍ ഇതാ ഒരു ഒറ്റമൂലി. കാബേജാണ് ഈ മിടുക്കാന്‍. ഇത് സ്ഥിരമായി കഴിച്ചാല്‍ ക്യാന്‍സറിനേയും ഹൃദയാഘാതത്തെയും ഒഴിവാക്കാന്‍ കഴിയുമെന്ന് പഠനം.

ഇതുമാത്രമല്ല ഇനിയുമുണ്ട് ഗുണങ്ങള്‍.
1, എന്നും കാബേജ് കഴിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
2, എന്നും പ്രഭാത ഭക്ഷണത്തോടൊപ്പം കാബേജ് ഉപ്പിട്ടു വേവിച്ച് കഴിച്ചാല്‍ എല്ലാത്തരത്തിലും ഹൃദയപ്രശ്നങ്ങളും ശമിക്കും.
3, ദഹനപ്രക്രീയ സുഖമമാക്കാന്‍ സ്ഥിരമായി കാബേജ് കഴിച്ചാല്‍ മതി.
4, എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനു സഹായിക്കും.
5, വാത സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കു കാബേജ് നല്ല മരുന്നാണ്.
6, സ്ഥിരമായി ചുവന്ന കാബേജ് കഴിച്ചാല്‍ മറവിരോഗം ഒഴിവാക്കാം.
7, ആള്‍സറിനെ പ്രതിരോധിക്കാന്‍ കാബേജിന് കഴിയും.

Read more topics: # healh benefits of cabbage
healh benefits of cabbage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES