കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഗുണം; മുന്തിരിയുടെ ഗുണങ്ങൾ ഏറെ

Malayalilife
കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഗുണം; മുന്തിരിയുടെ ഗുണങ്ങൾ ഏറെ

രോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മുന്തിരി. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇത് കൊണ്ട് ഏറെ ഗുണങ്ങൾ ആണ് നൽകുന്നത്.  ദിവസവും ഒരു ടീ സ്‌പൂണ്‍ മുന്തിരി നീര് കുഞ്ഞുങ്ങളിലെ മലബന്ധം ഒഴിവാക്കാന്‍ കൊടുത്താല്‍ മതി. രക്തക്കുറവ് കൊണ്ടുള്ള വിളര്‍ച്ചയകറ്റാനും മുന്തിരി കൊണ്ട് സാധിക്കുകയും ചെയ്യും.

 ഇവ കഴിച്ചാല്‍ തലവേദന, ചെന്നിക്കുത്ത് എന്നിവയ്‌ക്ക് ആശ്വാസം ലഭിക്കും. മുന്തിരി കഴിക്കുന്നത്  മൂത്രച്ചടച്ചില്‍ മാറാനും  സഹായിക്കും.
ആഹാരത്തോടുള്ള വിരക്തി മാറി, വിശപ്പുണ്ടാകാൻ പതിവായി മുന്തിരി കഴിച്ചാല്‍ സാധിക്കുന്നതാണ്. ദിവസവും മുന്തിരി കഴിക്കുന്നത് ശരീരപുഷ്‌ടിക്കും ഉന്മേഷത്തിനും നല്ലതാണെന്നാണ് ആയുര്‍വേദം പറയുന്നത്

ധാരാളം നാരുകളും വെള്ളവും മുന്തിരിയില്‍  അടങ്ങിയിട്ടുണ്ട്.  നേത്രസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ മുന്തിരിയില്‍ ല്യൂട്ടീന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അവയ്‌ക്ക് കഴിയും. മുന്തിരിയിലുള്ള പോളിഫെനോള്‍സ്, പൊട്ടാസ്യം, തുടങ്ങിയവും വീക്കം തടയുന്ന ആന്റി ഇന്‍ഫ്ളമേറ്ററി സവിശേഷതകളും ഉണ്ട്. ഹൃദയാരോഗ്യത്തിനും മുന്തിരി ഉത്തമമാണ്.

Read more topics: # grapes health benefit
grapes health benefit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES