പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചേർന്ന ഒരു ഭക്ഷണപദാർത്ഥമാണ് സാലഡ്. ഇതിനോടൊപ്പം ചിലപ്പോൾ ഇറച്ചി, മത്സ്യം, ചീസ്, പയറുവർഗ്ഗങ്ങൾ മുതലായവയും ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ഭംഗിക്കായി ധാന്യങ്ങൾ ഇതിനു മുകളിൽ അലങ്കരിക്കാറുമുണ്ട്. പാശ്ചാത്യഭക്ഷണ ശൈലിയിൽ പ്രധാന ഭക്ഷണത്തിനു മുൻപേയുള്ള ലഘുഭക്ഷണമായാണ് സാലഡ് ഉപയോഗിക്കുന്നത്. ഒരു സാലഡ് കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടരുത്. അതും മുട്ട വച്ച്.
മുട്ട വേവിക്കാനോ പുഴുങ്ങണോ അധിക സമയം വേണ്ടാ. തക്കാളിയും കൂട്ടത്തിൽ വച്ചാൽ അത് സാലഡ് അയി. ഇതാണ് അമിതഭാരം തടയാനുള്ള ഒരു സാലഡ്. വയറും നിറയും, ശരീരവും നന്നാവും, വണ്ണവും കുറയും. ഇതുരണ്ടും ചേരുന്നതിന്റെ പേരാണ് ടൊമാറ്റോ സാലഡ്. ഇത് രണ്ടും ചേരുമ്പോൾ നല്ല രുചിയുള്ള എന്നാൽ ഗുണമുള്ള വിഭവം കിട്ടും. സാദാ കണ്ടുവരുന്ന സാലഡുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് വെളുത്തുള്ളിയുടെ സൗരഭ്യവും തക്കാളിയും ഉള്ളിയും കുരുമുളകും ചേരുമ്പോഴുള്ള സ്വാദുമാണ്. മുട്ടകൂടി ചേരുമ്പോൾ കൺ നിറയുന്ന കാഴ്ച കൂടി നൽകുന്നു ഈ സാലഡ്.
പാകം ചെയ്യാതെതന്നെ സാലഡുകളിലും മറ്റും ഉപയോഗിക്കുവാൻ സാധിക്കുന്ന നല്ലൊരു ഫലമാണ് തക്കാളി. സോസുകളും കെച്ചപ്പുകളും വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനും ഇത് പ്രയോജനപ്പെടുന്നുണ്ട്. തെക്ക്, വടക്ക് അമേരിക്കൻ വൻകരകളിലായി മെക്സിക്കോ മുതൽ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം. മധ്യ അമേരിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ആദിവാസികൾ ചരിത്രാതീതകാലം മുതൽക്കേ തക്കാളി ആഹാരമായി ഉപയോഗിച്ചിരുന്നു എന്നു രേഖപ്പെടുത്തിക്കാണുന്നുണ്ട്.