Latest News

തടി കുറയ്ക്കാൻ ഇനി മുരിങ്ങയ ഇല

Malayalilife
തടി കുറയ്ക്കാൻ ഇനി മുരിങ്ങയ ഇല

രീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഒന്നാണ് മുരിങ്ങ ഇല. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതോടൊപ്പം രോഗങ്ങളെ തടയുന്നതിനും ഗുണകരമാണ്.  ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്  മുരിങ്ങ. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനും ഇവ സഹായകരമാണ്. 

തടി കുറക്കുന്ന കാര്യത്തില്‍ വളരെയധികം  മുരിങ്ങ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റ് ആയ ക്ലോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ വളരെയധികം സഹായിക്കുന്നു.

ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന്  മുരിങ്ങ ഏറെ ഗുണകരമാണ്.  പല വിധത്തിലാണ് ആരോഗ്യത്തിന് ഇതിലുള്ള മഗ്നീഷ്യം സഹായിക്കുന്നത്. ഇത് ക്ഷീണത്തേയും തളര്‍ച്ചയേയും ഇല്ലാതാക്കുന്നതോടൊപ്പം  ഇതിലുള്ള ഇരുമ്പിന്‍റെ അംശം വളരെയധികം ആരോഗ്യസംരക്ഷണത്തെ സഹായിക്കുന്നു. ഇത് കോശങ്ങളുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു. 

ശരീരത്തിലെ ടോക്സിനെ പുറന്തള്ളാനും ഇവ സഹായകരമാണ്. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.  ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനോട് പൊരുതുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ മുരിങ്ങ ഇല ഗുണകരമാണ്.

Read more topics: # drumstick for weight loss
drumstick for weight loss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES