Latest News

ചിക്കന്‍ സൂപ്പ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയുമോ; സുപ്പ് ഒരു അഡാര്‍ ഐറ്റമാണ്; അറിഞ്ഞിരിക്കണം ഇവയെല്ലാം

Malayalilife
topbanner
ചിക്കന്‍ സൂപ്പ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍ അറിയുമോ; സുപ്പ് ഒരു അഡാര്‍ ഐറ്റമാണ്; അറിഞ്ഞിരിക്കണം ഇവയെല്ലാം

സുപ്പുകള്‍ക്ക് പലപ്പോഴും നമ്മള്‍ വലിയ പ്രാധാന്യമൊന്നും നല്‍കാറില്ല. എന്നാല്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട് തണുപ്പുകാലത്ത് ഏറ്റവും ഗുണമുള്ള വിഭവമാണ് സൂപ്പുകള്‍. മഞ്ഞ് കാലങ്ങളില്‍ ഉണ്ടാകുന്ന ജലദോഷം,ചുമ,നെഞ്ചില്‍ കഫംകെട്ടിക്കിടക്കുന്നത് ഇവയ്‌ക്കെല്ലാം നല്ല ശമനമാണ് സൂപ്പ് നല്‍കുക. വെജിറ്റബിള്‍,ചിക്കന്‍,മട്ടണ്‍,കോണ്‍ ഇങ്ങനെ ലിസ്റ്റില്‍ സൂപ്പുകളുടെ നീണ്ട നിര തന്നെ ഉണ്ടെങ്കിലും ചിക്കന്‍ സൂപ്പാണ് കുറച്ച് കൂടെ നല്ലത്. 

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ചിക്കന്‍. ഈ ഗുണങ്ങള്‍ ചോരാതെ ലഭിക്കണമെങ്കില്‍ സൂപ്പ് തന്നെയാണ് ഉത്തമം. മാത്രമല്ല ചിക്കനില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് സെറൊട്ടോണിന്‍ എന്ന പദാര്‍ത്ഥം ഉണ്ടാക്കാന്‍ സഹായിക്കും. സെറൊട്ടോണിന്‍ സന്തോഷം ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ത്ഥമെന്നാണ് അറിയപ്പെടുന്നത്. മൂടിക്കെട്ടിയിരിക്കുന്ന മൂഡ് മാറാന്‍ ഇത് വളരെയധികം സഹായിക്കും. ദഹനം പെട്ടെന്ന് നടക്കാനും ചിക്കന്‍ സൂപ്പ് സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നതിന് പത്തോ പതിനഞ്ചോ മിനുറ്റ് മുമ്പായി അല്‍പം ചിക്കന്‍ സൂപ്പ് കുടിച്ചാല്‍ അത്രയും ഭക്ഷണം ഒറ്റയടിക്ക് ചെല്ലുമ്പോഴുള്ള ദഹന പ്രശ്‌നങ്ങള്‍ കുറയും.

സൂപ്പ് തയ്യാറാക്കുമ്പോള്‍ പച്ചക്കറികളും ചേര്‍ക്കുന്നത് നല്ലതാണ്.കാരറ്റ്,സെലറി,ഉളളി, ഇവയെല്ലാം സൂപ്പിന് യോജിച്ച പച്ചക്കറികളാണ്. മഞ്ഞ് കാലത്ത് ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ തരുന്ന ചിക്കന്‍ സൂപ്പിനൊപ്പം അവശ്യം വിറ്റാമിനുകളും കൂടി ചേര്‍ന്നാല്‍ ശരീരത്തിന് ഇരട്ടി സന്തോഷം ലഭിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും പുറത്ത് നിന്ന് വാങ്ങുന്ന സൂപ്പ് ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്ന സൂപ്പ് ആരോഗ്യത്തിന്  അത്ര നല്ലതല്ലെന്ന് മറക്കരുത്. ചിക്കന്‍ വാങ്ങിച്ച് നമ്മള്‍ തന്നെയുണ്ടാക്കുന്ന സൂപ്പിന് മാത്രമേ മേല്‍ പറഞ്ഞ ഗുണങ്ങളുണ്ടാകൂ.തണുപ്പിനെയും തണുപ്പുകാല പ്രശ്‌നങ്ങളെയും ചെറുക്കാന്‍ അത്രയും ഉത്തമമാണ് സൂപ്പ്.


 

benefits of chicken soup-special chicken soup

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES