നിരവധി ഗുണങ്ങൾ അടിങ്ങിയ ഒന്നാണ് കറിവേപ്പില. പണ്ടുള്ളവർ 'ഒരില... ഒരായിരം ഗുണങ്ങള്‍' എന്നാണ് കറിവേപ്പിലയെ വിശേഷിപ്പിച്ചിരുന്നത്. കറിവേപ്പില ഒരു മുഖ്യ ഘടകമായി നാട്ടുമരുന്നുകളിൽ എല്ലാം കറിവേപ്പില ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ നിന്ന് എടുത്തു കളയാനുള്ളതല്ല കറിവേപ്പില എന്നുള്ള കാര്യത്തിൽ സംശയിക്കേണ്ട ആവശ്യം ഇല്ല എന്ന് തന്നെ പറയാം. ഭക്ഷണത്തിനു രുചികൂട്ടാൻ ഉപയോഗിക്കുന്ന ഇവയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണ് ഉള്ളത്. എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്ന് നോക്കാം.
പതിവായി കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ സാധിക്കുന്നു. അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്കും ഇത് നല്ലൊരു മാർഗം കൂടിയാണ്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പില. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാൻ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം സഹായിക്കുന്നു.
കറിവേപ്പില വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കളയാനും അതോടൊപ്പം ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ ശരീരത്തിൽ നിലനിർത്താനും സാധിക്കുന്നു. കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച ശേഷം വിഷ ജന്തുക്കൾ കടിക്കുന്ന ഇടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയ്ക്കും ആശ്വാസകരമാകും. പാദങ്ങൾ വിണ്ടുകീറുന്നത് തടയുന്നതോടൊപ്പം വയറ് വേദന തടയുന്നതിനും അതോടൊപ്പം ചർമ്മ രോഗങ്ങൾക്കും താരൻ, പേൻ ശല്യം, മുടികൊഴിച്ചിൽ എന്നിവ അകറ്റാനും ഇവ സഹായകരമാണ്.