പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് എല്ലാവരും പ്രാധാന്യം നൽകുന്ന ഒന്നാണ്. ദന്ത സംരക്ഷണത്തിന്റെ കാര്യത്തിൽ മോണയില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നത് എല്ലാം തന്നെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. മോണരോഗത്തിന്റെ സൂചനകളിലൊന്നാണ് മോണയില്‍ നിന്നുള്ള രക്തസ്രാവം എന്ന് പറയുന്നത്. മോണയില്‍ ഉണ്ടാകുന്ന രക്തസ്രാവം പരിഹരിക്കുന്നതിന് വേണ്ടിയുള്ള വീട്ടുവൈദ്യങ്ങൾ എങ്ങനെ എന്ന് നോക്കാം.
പലപ്പോഴായി ഉണ്ടാകുന്ന മോണയിലെ രക്തസ്രാവം ഏറെ ആശങ്കയ്ക്ക് വഴിവയ്ക്കും. നിങ്ങളുടെ മോണയില്‍ നിന്ന് രക്തം ഒഴുകുന്നത് സാധാരണമല്ല. ശുചിത്വമില്ലാത്ത വായ എന്ന് പറയുന്നത് വിവിധ ബാക്ടീരിയകളുടെ ആവാസ കേന്ദ്രമാണ്. മോണപ്പഴുപ്പിന് നിങ്ങളുടെ മോണയില്‍ ഫലകത്തിന്റെ ശേഖരണം കാരണമാകും തുടർന്ന് ഇത് മോണയില്‍ വീക്കം രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. വായയുടെ മോശം ശുചിത്വമാണ് മോണയിലും പല്ലിലുമുള്ള എല്ലാ രോഗങ്ങളുടെയും അടിസ്ഥാനം. മോശം ഭക്ഷണശീലമാണ് ഇതിനെല്ലാം പ്രധാന കാരണം.
നിങ്ങളുടെ മോണയ്ക്ക് പുകയിലയുടെ അമിത ഉപയോഗം ദോഷകരമാകാം. . പല്ലുകള്‍ അയവുള്ളതാകുന്നു,വീക്കമുള്ള മോണകള്‍,വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നു, ചില സന്ദര്‍ഭങ്ങളില്‍ മോണകള്‍ക്ക് ചുറ്റും പഴുപ്പ് ഉണ്ടാകുന്നു എന്നിവയെല്ലാം മോണരോഗത്തിന്റെ ലക്ഷണമാകാം. അതേസമയം മോണരോഗം തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. വായ ഉപ്പു വെള്ളം കൊണ്ട് കഴുകുന്നത് ഏറെ ഗുണകരമാണ്. മോണയില്‍ രക്തസ്രാവമുണ്ടാക്കുന്ന അണുബാധകളെ ചെറുക്കുന്നതിനും ഇത് വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. മോണയില്‍ ശുദ്ധമായ തേന്‍ എടുത്ത് മസാജ് ചെയ്യുന്നതും ഗുണകരമാണ്.