ആരോഗ്യത്തിന് സഹായിക്കുന്നവയില്‍ ഡ്രൈ നട്സിനും ഫ്രൂട്സിനുമെല്ലാം ഗുണങ്ങള്‍ ഏറെയാണ്. യാതൊരു ദോഷങ്ങളും വരുത്താത്തവ എന്നു വേണം, പറയാന്‍. നല്ല ഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും.ഡ്രൈ ഫ്രൂട്സില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. പലതരം ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഇത് പല ഭക്ഷണ വസ്തുക്കളിലേയും സ്ഥിരം ചേരുവയുമാണ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യത്തിന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഗുണം ചെയ്യുന്നവയാണിവ. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന മധുരം സ്വാഭാവിക മധുരവുമാണ്.ഉണക്ക മുന്തിരിയിട്ട വെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിയ്ക്കുകയും ചെയ്യാം.രാത്രി നാലഞ്ച് ഉണക്ക മുന്തിരി ഒരു ഗ്ലാസ് വെള്ളത്തില്‍ ചതച്ചിടുക. രാവിലെ വെറുംവയറ്റില്‍ ഇതു പിഴിഞ്ഞു കുടിയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ഒന്നാണിത്.കറുത്ത ഉണക്ക മുന്തിരിയാണ് ഈ രീതിയില്‍ ഉപയോഗിയ്ക്കാന്‍ ഏറെ നല്ലത്.
ശരീരത്തിന് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണിത്. ഇതിലെ പല വൈററമിനുകളും ധാതുക്കളും ചേര്‍ന്നാണ് ഈ പ്രയോജനം ശരീരത്തിന് നല്‍കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കുന്ന ഒന്നാണിത്. അലര്‍ജി പോലുള്ള പ്രശ്നങ്ങളെങ്കില്‍ ഇത് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. കുട്ടികള്‍ക്കും പ്രതിരോധ ശേഷി നല്‍കാന്‍ ഏറെ നല്ലതാണിത്.
എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ച ഒന്നാണ് ഉണക്കമുന്തിരി തിളപ്പിച്ച വെള്ളം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ച ഒന്നാണ് ഉണക്കമുന്തിരി ചതച്ചിട്ട വെള്ളം. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത്.
അയേണ്‍ സമ്പുഷ്ടമായ ഒന്നാണിത്. ഇതുകൊണ്ടു തന്നെ ഹീമോഗ്ലോബിന്‍ കുറവിനുളള നല്ലൊരു പരിഹാരവും. രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴിയാണിത്.അനീമിയ പോലുള്ള അവസ്ഥയെങ്കില്‍ ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.
ടോക്സിനുകള്‍ ഒഴിവാക്കുന്നതുകൊണ്ടുതന്നെ കിഡ്നി ആരോഗ്യത്തിനും ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്ന് ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകുന്നതിനും മൂത്രനാളിയുമായി ബന്ധപ്പെട്ട ഇന്‍ഫെക്ഷനുകള്‍ക്കുമെല്ലാം വളരെ പ്രധാനപ്പെട്ട പരിഹാരമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം.