Latest News

കാഴ്ചശക്തി വർധിപ്പിക്കാൻ ഇനി ഡ്രൈ ഫ്രൂട്സ്

Malayalilife
കാഴ്ചശക്തി വർധിപ്പിക്കാൻ  ഇനി ഡ്രൈ ഫ്രൂട്സ്

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്സ്.  കഴിക്കുന്ന  ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്സ് ചേർക്കുന്നത്  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ്.  ഡ്രൈ ഫ്രൂട്ട്സിൽ  പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ അടങ്ങിയിരിക്കുന്നു. എന്നാൽ ഈ  ഉണങ്ങിയ പഴങ്ങളിലും അണ്ടിപ്പരിപ്പിലും കൊഴുപ്പിന്റെ അംശം തീരെ ഉണ്ടാകില്ല. പൊതുവെ എല്ലാവരും ഉപയോഗിക്കാറുള്ള ഡ്രൈ ഫ്രൂട്സ് ആണ് കശുവണ്ടി, ഉണക്കമുന്തിരി, പിസ്ത, ഡേറ്റ്സ്, ബദാം, വാൽനട്ട് എന്നിവയാണ്. എന്നാൽ വെയിലത്ത് ഉണക്കിയതോ, വെള്ളം നീക്കം ചെയ്തതോ ആയ എല്ലാ പഴവർഗങ്ങൾക്കും ഒരേ ഗുണമാണ് നൽകുന്നതും.

കശുവണ്ടിപ്പരിപ്പിൽ ധാരാളമായി ഇരുമ്പ്, ചെമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ  ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്. തലച്ചോറിനും വൃക്കയുടെ സുഗമമായ പ്രവർത്തനത്തിനും കശുവണ്ടി  സഹായിക്കുന്നു. കൂടാതെ  രക്തത്തിൽ കൗണ്ട് വർധിപ്പിക്കുകയും വിളർച്ചയുടെ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നു.

ഉണക്കമുന്തിരി എന്ന് പറയുന്നത് ധാതുക്കളുടെ മികച്ച ഉറവിടമാണ്. ഇവയിൽ ധാരാളമായി വിറ്റാമിൻ ബി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. 5-6 ഉണക്കമുന്തിരി വെള്ളത്തിൽ  കുതിർത്ത് കഴിക്കുന്നത് ദഹനത്തിനും അലർജിക്കും നല്ലതാണ്.  ഉണക്കമുന്തിരിക്ക് ക്ഷയരോഗത്തെയും മലബന്ധത്തെയും ചെറുക്കാൻ ശേഷിയുണ്ട്.

 പിസ്ത പതിവായി കഴിക്കുന്നതിലൂടെ വിവിധ അണുബാധകളിൽ നിന്ന് രക്ഷനേടാൻ സാധിക്കും. ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ പിസ്ത ഗുണകരമാണ്.  പിസ്തയിൽ ധാരാളമായി കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഇ, എ, കെ തുടങ്ങിയ ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്.

 ബദാം പതിവായി കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ചർമ്മവും മുടിയും നിലനിർത്താൻ സഹായിക്കുന്നു.  ഇവ സോപ്പുകൾ, ക്രീമുകൾ, ക്ലെൻസിംഗ് ലോഷനുകൾ, മോയ്സ്ചറൈസറുകൾ, ഷാംപൂകൾ എന്നിവ തയ്യാറാക്കാൻ ഉപയോഗിക്കാറുണ്ട്. ബദാമിൽ ധാരാളമായി പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ്, നാരുകൾ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ  അടങ്ങിയിട്ടുണ്ട്. ബദാം പതിവായി കഴിക്കുന്നതിലൂടെ ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ സുഖപ്പെടുത്തുവാനും ആരോഗ്യമുള്ള ഹൃദയം നിലനിർത്താനും സഹായിക്കുന്നു. 

Read more topics: # Dry friuts ,# benifits for health,# skin
Dry friuts benifits for health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക