Latest News

പ്രമേഹ അസ്വസ്ഥതകൾ മറികടക്കാൻ ചില പഴവര്‍ഗ്ഗങ്ങള്‍

Malayalilife
പ്രമേഹ അസ്വസ്ഥതകൾ മറികടക്കാൻ ചില പഴവര്‍ഗ്ഗങ്ങള്‍

ക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വർദ്ധിക്കുന്നതോടെ വിശപ്പും, ക്ഷീണവും  എല്ലാം തന്നെ സ്വാഭാവികമായി ഉണ്ടാകാറുണ്ട്.  ഇതിന്റെ ഭാഗമായി തന്നെ അമിതമായ ദാഹം, ശരീരഭാരം കുറയല്‍ പോലുള്ള ശാരീരികാസ്വസ്ഥതകളും ഉണ്ടാകാറുണ്ട്.  പ്രമേഹ രോഗികള്‍ എന്ന് ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവരെയാണ് പറയുന്നത്.ഇതിനൊരു പോംവഴി എന്ന പറയുന്നത്  രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കുക എന്നതുമാത്രമാണ്. അതിനുവേണ്ടി  ഭക്ഷണ ശൈലിയില്‍ നല്ലവണ്ണം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ആപ്പിള്‍, ഓറഞ്ച്, നെല്ലിക്ക, സ്‌ട്രൊബെറി, പേരയ്ക്ക, അവക്കാഡോ തുടങ്ങിയവ പ്രമേഹം പിടിപെട്ടാല്‍ കഴിക്കാവുന്ന ചില പഴവര്‍ഗ്ഗങ്ങളാണ്.

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നൊരു ചൊല്ലുകൂടി ഉണ്ട്.  പ്രമേഹ രോഗികള്‍ക്ക് ആപ്പിളില്‍ ചെറിയ മധുരമുണ്ടെങ്കിലും ആപ്പിള്‍ കഴിക്കാം. പ്രമേഹത്തിന് മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഫൈബര്‍ അടങ്ങിയിട്ടുള്ള ആപ്പിള്‍  ഒരു പരിഹാരമാണ്. ധാരാളം വിറ്റാമിനും ധാതുക്കളും അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്.  പ്രമേഹ രോഗികള്‍ക്ക്  ആസിഡ് അംശമുള്ള ഓറഞ്ചും കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നാണ് നെല്ലിക്ക. സ്ഥിരമായി നെല്ലിക്ക ജ്യൂസ്  പ്രമേഹ രോഗികളെല്ലാം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

 രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ട്രോബെറി, ബ്ലാക്ബെറി പോലുള്ള പഴങ്ങൾക്കും  നിയന്ത്രിക്കാന്‍ കഴിയുന്നവയാണ്.  പ്രമേഹ രോഗികള്‍ക്ക് ഭക്ഷണ ശൈലിയുടെ ഫൈബറും, ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുള്ള ഓറഞ്ചും ഒരു ഭാഗമാക്കാം.  പേരയ്ക്കയും പ്രമേഹത്തിന് വളരെ നല്ലതാണ്. അതുകൊണ്ട് ദിവസവും ഓരോ പേരയ്ക്കയും ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രമേഹം മൂലം ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകള്‍ ഇത്തരം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ  കുറയ്ക്കാനാകും എന്നാണ് പഠനങ്ങള്‍ ശരിവക്കുന്നതും.

Read more topics: # Diabetes and fruits
Diabetes and fruits

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES