ചെറുനാരങ്ങ എന്ന് പറയുന്നത് വിറ്റാമിന്‍ സിയുടെ കലവറയാണ്. നാരങ്ങായിൽ വിറ്റാമിനുകളായ ബി കോംപ്ലക്‌സും എയും അന്നജം, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ആരോഗ്യപ്രധാനമായ നാരങ്ങ മിക്ക രോഗാവസ്ഥകളിലും കഴിക്കാവുന്ന ഒന്നാണ്.
തൊണ്ട വേദന മുതലായവ ഉള്ളപ്പോൾ നാരങ്ങാനീര്, ഇളംചൂടുവെള്ളത്തില്‍ തൊണ്ടയില്‍ കൊള്ളാവുന്നതാണ്. ഇത് മോണകൾക്ക് കൂടുതൽ കരുത്ത് പകരുന്നു. വിഷഹാരിയായ നാരങ്ങ പൊണ്ണത്തടിയുള്ളവര്‍ തേനിൽ ചേർത്ത് നിത്യേനെ കഴിക്കാവുന്നതാണ്. അതോടൊപ്പം നിത്യേനെ കട്ടന്‍ചായയില്‍ നാരങ്ങാനീരു ചേര്‍ത്ത് കഴിക്കുന്നതും ഏറെ ഗുണകരമാണ്. ഫ്‌ളൂ പോലെയുള്ള വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നാരങ്ങ ഉത്തമമാണ്. നല്ലൊരു ആന്റിഓക്‌സിഡന്റായ നാരങ്ങായിൽ ഒരു കാരണവശാലും വെള്ളം ചേര്‍ക്കാതെ കഴിക്കാൻ പാടുള്ളതല്ല. സൗന്ദര്യ വർദ്ധനത്തിനും നാരങ്ങ ഏറെ ഗുണകരമാണ്. മുഖകാന്തി വര്‍ദ്ധിക്കാൻ നാരങ്ങാനീര് മുഖത്തുപുരട്ടിയാല്‍ മതിയാകും.
ലോഹം കൊണ്ടുള്ള പത്രങ്ങളിൽ നാരങ്ങാനീര് എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പകരം ണ്ണാടി പാത്രത്തിലോ മണ്‍പാത്രത്തിലോ ഇട്ട് സൂക്ഷിക്കാവുന്നതാണ്.