വീട്ടുപരിസരങ്ങളിൽ ധാരാളമായി കണ്ട് വരുന്ന ഒരു ചെടിയാണ് തൊട്ടാവാടി. എന്നാൽ ഇവയ്ക്ക് നിരവധി ഔഷധഗുണങ്ങള്‍ ആണ് ഉള്ളത്. പല രോഗങ്ങളും ഭേദമാക്കാന്‍ തൊട്ടാവാടിയുടെ നീര് ശേഷിയുള്ളതാണ്. അലര്‍ജി മുതല്‍ ക്യാന്‍സര്‍ വരെയുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.
സന്ധി വേദനയ്ക്ക്
തൊട്ടാവാടിയുടെ ഇല ഇടിച്ച് പിഴിഞ്ഞ നീര് എടുത്ത ശേഷം തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുന്നത് സന്ധിവേദന മാറുന്നതിന് പരിഹാരമാകും.
വിഷാംശം അകറ്റാന്‍
ശരീരത്തില്‍ ഇഴജന്തുക്കള്‍, പ്രാണികള്‍ എന്നിവ ഉണ്ടാക്കുന്ന അലര്‍ജികള്‍ക്കും തൊട്ടാവാടി ഒരു ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
പ്രമേഹം
ഇതൊട്ടാവാടി ഇലയുടെ ജ്യൂസ് രാവിലെയും വൈകീട്ടും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും, ബി.പി, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ മാറ്റാനും ഏറെ ഉപയോഗപ്രദമാണ്.
മുറിവുകള്‍ക്ക്
മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ അതിവേഗം ഉണങ്ങുന്നതിന് തൊട്ടാവാടിയുടെ ഇല അരച്ചു പുരട്ടുന്നത് നല്ലതാണ്.
ഉറക്കമില്ലായ്മ
വെള്ളത്തിലിട്ട് അഞ്ച് ഗ്രാം തൊട്ടാവാടി ഇല തിളപ്പിച്ച് കിടക്കുന്നതിനുമുന്‍പ് കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് പരിഹരിക്കാൻ ഏറെ സാധിക്കുന്നതാണ്.