ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക ധാതുസമ്ബത്തിന്റെ ഒരു പവര്‍ഹൗസ് എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കണ്ടാല്‍ കുഞ്ഞനാണെങ്കിലും വിറ്റാമിന്‍-സി, തൊലിക്ക് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍ എന്നിവ യഥേഷ്ടം നല്‍കാന്‍ കഴിയുന്നതാണ്. മാംഗനീസിന്റെ സാന്നിധ്യവും ഇതില്‍ കൂടുതലാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴയുന്ന വിധത്തില്‍ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ നിന്ന് ലഭിക്കും കണ്ടാല്‍ കുഞ്ഞനാണെങ്കിലും വിറ്റാമിന്‍-സി, തൊലിക്ക് ആവശ്യമായ ആന്റി ഓക്സിഡന്റുകള്‍ എന്നിവ യഥേഷ്ടം നല്‍കാന്‍ കഴിയുന്നതാണ്.
മാംഗനീസിന്റെ സാന്നിധ്യവും ഇതില്‍ കൂടുതലാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴയുന്ന വിധത്തില്‍ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ നിന്ന് ലഭിക്കും. ഒരു വാഴപ്പഴം കഴിക്കുന്നതിന് തുല്യമാണ് പേരക്ക കഴിക്കുന്നതും. പേരക്ക കഴിക്കുന്നതുകാരണം ശരീരത്തില്‍ ജലത്തിന്റെ അളവ് സംരക്ഷിച്ചു നിര്‍ത്താനും കഴിയും. ഓറഞ്ചിലുള്ളതുപോലെ വിറ്റാമിന്‍-സിയുടെ അളവ് പേരക്കയിലും ധാരാളമുണ്ട്. നാല് ഒറഞ്ച് കഴിക്കുന്നതിന് തുല്യമാണ് ഒരു പേരക്ക തിന്നുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അണുബാധ തടയുന്നതിനും ഈ പഴം വളരെ ഗുണം ചെയ്യുന്നുണ്ട്. ലൈസോപിന്‍, ക്വര്‍സിറ്റിന്‍, വിറ്റാമിന്‍-സി, മറ്റ് ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവയുള്ളതുകാരണം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പേരക്കക്ക് കഴിയും. ഗര്‍ഭാശ-സ്തനാര്‍ബുധങ്ങളെ തടയാന്‍ ഏറ്റവും നല്ല ഔഷധമായിട്ടും പേരക്കയെ കണക്കാക്കാമെന്നും ശാസ്ത്രലോകം പറയുന്നു.
നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക.അതുകാരണം ഡയബറ്റിക്കിനെ തടയാന്‍ ഇത് ഏറ്റവും ഗുണകരമാണ്. പഞ്ചസാരയുടെ അളവ് കുറക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ശരീരത്തിലെ പൊട്ടാസ്യത്തിന്റേയും സോഡിയത്തിന്റേയും അളവ് തുല്യമാക്കി നിര്‍ത്താന്‍ പേരക്കക്ക് കഴിയും. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നതുപോലെ കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ഇതിന് കഴിയും. ഹൃദയത്തെ സാരമായി ബാധിക്കുന്ന രോഗത്തെ ഇതുവഴി തടയാനാകും. നല്ല കൊളസ്ട്രോളിനെ ഉദ്പാദിപ്പിക്കാനും ഇതിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിനംപ്രതി കഴിക്കുന്ന നാരുള്ള ഭക്ഷണങ്ങളില്‍ 12 ശതമാനം പേരക്ക ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍-എ പ്രധാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ച ശക്തിക്ക് ഇത് ഏറ്റവും ഗുണകരമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാഴ്ച മങ്ങുന്നത് തടയാനും ഇതിന് കഴിയും.
കാരറ്റിലെന്നപോലെയാണ് വിറ്റാമിന്‍ എയുടെ അളവ് പേരക്കയിലും. ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് പേരക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വലിയ സംഭവന നല്‍കാന്‍ കഴിയും. കുഞ്ഞിന് ന്യൂറോളജിയുമായി ബന്ധപ്പെട്ട താളപ്പിഴകള്‍ ഉണ്ടെങ്കില്‍ അത് തടയാന്‍ പേരക്കയുടെ ഔഷധമൂല്യം സഹായിക്കും. പല്ലുവേദന തടയാം പേരമരത്തിന്റെ കായ മാത്രമല്ല ഇലയും ഔഷധമൂല്യമുള്ളതാണ്. പല്ലുവേദന തടയാന്‍ ഇലകള്‍ക്ക് കഴിയുമെന്നത് ശ്രദ്ധേയമാണ്. മോണയില്‍ വളരുന്ന ബാക്ടീരിയ തടയാനും അണുബാധക്കെതിരേയും പേരഇല ശക്തമാണ്. വീട്ടില്‍ ഒരു വൈദ്യന്‍ എന്ന നിലയില്‍ പേരഇല ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. പേരയില ജ്യൂസ് അടിച്ച് വായ കഴുകുന്നതും മോണ രോഗത്തെ തടയാന്‍ ഫലപ്രദമാണ്.
ഞരമ്ബുകളും മസിലുകളും സംരക്ഷിക്കാന്‍ പേരക്കക്ക് കഴിയും. ചിലര്‍ക്ക് മസില്‍ വേദന ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ പേരക്ക കഴിക്കുന്നത് മസില്‍വേദന ശമിപ്പിക്കാന്‍ കഴിയും. വിറ്റാമിന്‍ ബി-3, ബി-6 എന്നിവ അടങ്ങിയതുകാരണം രക്ത ചംക്രമണത്തെ പരിപോഷിപ്പിക്കാന്‍ പേരക്കക്ക് കഴിയും. ഇത് തലച്ചോറിനെയാണ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത്. പ്രോട്ടീന്‍, വിറ്റാമിന്‍, ഫൈബര്‍ എന്നിവ അടങ്ങിയതുകാരണം പേരക്ക കഴിക്കുന്നവര്‍ക്ക് പൊണ്ണത്തടി കുറക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദഹന പ്രക്രിയ വേഗത്തിലാക്കും. ആപ്പിള്‍, ഓ്റഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളേക്കാള്‍ പഞ്ചസാരയുടെ അളവ് പേരക്കയില്‍ കുറവാണ്. ഇതും ശരീരത്തിന് ഗുണം ചെയ്യും. വിറ്റാമിന്‍-സിക്കു പുറമെ ഇരുമ്ബ് സത്തും അടങ്ങിയതുകാരണം പകര്‍ച്ച വ്യാധികളെ തടയാനും രപേരക്ക ഇലക്ക് കഴിയും. ചുമയും കഫക്കെട്ടും പിടിപെട്ടവര്‍ പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയും ചെയ്താല്‍ ശമനം കിട്ടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.