നിര്‍ബന്ധമായും ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. നമുക്കാവശ്യമുളള ഊര്‍ജത്തിന്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്.നമ്മള്‍ ഉറങ്ങുന്ന അവസരത്തില്‍ ശരീരം ഉപവാസത്തിന്റെ അവസ്ഥയിലായിരിക്കും. പ്രഭാതത്തിലാവട്ടെ, നമ്മുടെ ശരീരം എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ ആഹാരം സ്വീകരിക്കാതെയിരുന്നശേഷം ഊര്‍ജത്തിനായി വീണ്ടും ഇന്ധനം നിറയ്ക്കേണ്ട അവസ്ഥയിലെത്തിയിരിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ നമ്മുടെ മാനസികാവസ്ഥ, ശ്രദ്ധ, ബാക്കി സമയത്തെ ഭക്ഷണം കഴിക്കല്‍ എന്നിവയെ അത് പ്രതികൂലമായി ബാധിക്കും.
പ്രഭാതഭക്ഷണം ഒഴിവാക്കുബോള്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളര്‍ന്നു പോവുകയും ചെയ്യുന്നത് തലച്ചോറിന്റെ ഊര്‍ജക്ഷാമം മൂലമാണ്. ഹൃദ്യമായ ഒരു പ്രഭാതഭക്ഷണത്തോടുകൂടി ഒരു ദിവസം ആരംഭിക്കുന്നത് ആ ദിവസത്തെ തുടര്‍ന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ ലഘുഭക്ഷണങ്ങളിലൂടെ അനാവശ്യമായി കാലറി ഉപഭോഗം നടത്താന്‍ ശ്രമിക്കില്ല.പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും.പ്രഭാത ഭക്ഷണത്തില്‍ പഴങ്ങള്‍, മുട്ട, ഓട്സ്, പഴച്ചാറുകള്‍, പാല്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ അത് കൂടുതല്‍ പോഷക സമ്ബുഷ്ടമായിരിക്കും.