അത്യാവശ്യം വേണ്ട ആരോഗ്യകരമായ ശീലങ്ങളില്‍ ഒന്നാണ് ധാരാളം വെളളം കുടിക്കുന്നത്. ഭക്ഷണത്തെ പോലെ ശരീരത്തിന് ഏറ്റവും അത്യാവശ്യമാണ് വെളളവും. ശരീരത്തില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനും ദഹനപ്രക്രിയകള്‍ക്കും എല്ലാം വെളളം അത്യാവശ്യമാണ്. വെളളത്തില്‍ ചില പ്രത്യേക ചേരുവകള്‍ ചേര്‍ത്ത് തിളപ്പിുച്ച് കുടിക്കുന്നത് അത്യുത്തമമാണ്. മല്ലിയിട്ട് തിളപ്പിക്കുന്ന വെള്ളവും നമ്മള്‍ പലരും കുടിക്കാറുണ്ട്. പൊട്ടാസ്യം, അയേണ്‍, വിറ്റാമിന്‍ എ, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, കാത്സ്യം എന്നിവടയങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം...
1. പ്രതിരോധശേഷി .
രോഗപ്രതിരോധവ്യവസ്ഥ ശരീരത്തെ ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു. ബാക്ടീരിയയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വൈറല്‍ അണുബാധയോടോ പോരാടുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് ശക്തമായ രോഗപ്രതിരോധ സംവിധാനം. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോ?ഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.
2. ദഹനം
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ സഹായിക്കാന്‍ ഈ രണ്ട് ഗുണങ്ങളും സഹായിക്കും.
3. കേശം
മല്ലിയില്‍ വിറ്റാമിന്‍ കെ, സി, എ തുടങ്ങിയ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ശക്തിക്കും വളര്‍ച്ചയ്ക്കും വളരെ പ്രധാനമാണ്. രാവിലെ മല്ലി വെള്ളം കുടിക്കുന്നത് മുടികൊഴിച്ചിലും പൊട്ടലും നിയന്ത്രിച്ച് ആരോഗ്യത്തോടെ മുടിയിഴകളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
4. ചര്‍മ്മം
രാവിലെ മല്ലി വെള്ളം കുടിക്കുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും. ബ്ലാക്ക് ഹെഡ്‌സ്, മുഖത്തെ കറുത്തപാട് എന്നിവ അകറ്റാന്‍ മല്ലിയിട്ട വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.