Latest News

ഉലുവയില പതിവായി ഉപയോഗിക്കൂ; ഗുണഫലങ്ങൾ ഏറെ

Malayalilife
ഉലുവയില പതിവായി ഉപയോഗിക്കൂ;  ഗുണഫലങ്ങൾ ഏറെ

രോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇലക്കറികൾ. ഇവയിൽ ശരീരത്തിനാവശ്യമായ പല പോഷകങ്ങളും ഉൾപെട്ടിട്ടുമുണ്ട്.  ഉലുവയില പതിവായി  കഴിക്കുന്നത്  പ്രമേഹ രോഗികൾ ഏറെ ഗുണങ്ങളാണ് നൽകുക. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നായ ഉലുവയില ഇപ്പോൾ ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഇടം നേടിയിരിക്കുകയാണ്. ഏറ്റവും അധികം ഉലുവ കൃഷി ചെയ്യുന്ന സംസ്ഥാനവും രാജസ്ഥാനാണ്.  പ്രമേഹരോഗികളുടെ ഭക്ഷണ കാര്യത്തിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഉലുവയില.

വീടുകൾ വളരെ എളുപ്പം ചെയ്യാവുന്ന ഒന്നാണ് ഉലുവ മുളപ്പിക്കുന്നത്.  ഉലുവ കൃഷി ചട്ടിയിലോ പ്ളാസ്റ്റിക് ചാക്കുകളിലോ ചെയ്യാവുന്നതാണ്.  ഉലുവ കൃഷി ചെയ്യുന്നതിനായി  ഒരു കിലോ ചകിരി കമ്പോസ്റ്റും ഒരു കിലോ മണലും രണ്ടു കിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതവും അത്യാവശ്യമാണ്. അഞ്ചുമണിക്കൂര്‍ വെള്ളത്തിലിട്ട്  ഉലുവ കുതിര്‍ത്തുവയ്ക്കണം പിന്നാലെ  മിശ്രിതം തയ്യാറായാല്‍ അതിനു മുകളില്‍ വെള്ളത്തില്‍ കുതിര്‍ത്ത് എടുത്ത  ഉലുവ പാകാവുന്നതാണ്.

ഉലുവ പാകിക്കഴിഞ്ഞാൽ പിന്നെ നേര്‍ത്ത പാളി മണല്‍ അതിനു മുകളിലായി വിതറുകയുമാകാം. നേരിയ തോതില്‍ ജലസേചനം നൽകണം. ഉലുവ പാകിയ മിശ്രിതം തണലത്തുവേണം  വയ്ക്കാന്‍.  ഒരാഴ്ചയ്ക്കകം  വിത്ത് മുളയ്ക്കുകയും പിന്നാലെ  10–ാം ദിവസം മുതല്‍ ഉലുവയില പറിച്ചെടുക്കാവുന്നതാണ്.നേര്‍ത്ത തണ്ടും മൂന്നിതളുള്ള ചെറിയ ഇലകളും ഉൾപ്പെടുന്നതാണ് ഉലുവച്ചെടി.

Read more topics: # Uses of fenugreek seed
Uses of fenugreek seed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES