സ്ത്രീകളില്‍ സ്ഥിരീകരണം മിക്കപ്പോഴും വൈകുന്ന രോ?ഗങ്ങളിലൊന്നാണ് ഒവേറിയന്‍ കാന്‍സര്‍. പലപ്പോഴും രോഗത്തിന്റെ വൈകിയ ഘട്ടങ്ങളിലായിരിക്കും സ്ഥിരീകരണം നടക്കുക. ഇത് ചികിത്സാസാധ്യതകള്‍ പരിമിതപ്പെടുത്തുകയും അതുവഴി രോഗി മരണപ്പെടുകയും ചെയ്യാം. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് കാന്‍സര്‍ സ്ഥിരീകരണം നേരത്തേ നടത്താമെന്നും അതുവഴി ചികിത്സാസാധ്യതകള്‍ മെച്ചപ്പെടുത്താമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
നാല് പ്രധാന ലക്ഷണങ്ങള്‍ നിരീക്ഷിച്ച് ഒവേറിയന്‍ കാന്‍സര്‍ സാധ്യത കണ്ടെത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്.വയറുവീര്‍ക്കുക, അടിവയറുവേദന, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, പെട്ടെന്ന് വയറുനിറഞ്ഞതായി അനുഭവപ്പെടുക തുടങ്ങിയവയാണ് ആ പ്രധാനലക്ഷണങ്ങള്‍. സ്ഥിരമായി ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ വൈകാതെ തന്നെ വിദഗ്ധനെ കണ്ട് വേണ്ട പരിശോധനകള്‍ ചെയ്യണമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഓവറികളെ ബാധിക്കുന്ന അര്‍ബുദമാണിത്. തുടക്കത്തില്‍ ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നില്ല. ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോഴേക്കും മറ്റുഭാ?ഗങ്ങളെ ബാധിക്കാനുമിടയുണ്ട്. അടിവയര്‍ വീര്‍ത്തതുപോലെ അനുഭവപ്പെടുക, വീക്കം, ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറു നിറഞ്ഞതായി തോന്നുക, ഭാരക്കുറവ്, അമിതക്ഷീണം, പുറംവേദന, മലബന്ധം, ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന തോന്നല്‍ തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍.
മൂന്നുവിധത്തിലാണ് ഒവേറിയന്‍ കാന്‍സറുകളുള്ളത്. എപിതെലിയല്‍ ഒവേറിയന്‍ കാന്‍സര്‍, സ്‌ട്രോമല്‍ ട്യൂമേഴ്‌സ്, ജെം സെല്‍ ട്യൂമേഴ്‌സ് എന്നിങ്ങനെയാണത്.
അപകടസാധ്യതാഘടകങ്ങള്‍
പ്രായംകൂടുംതോറും ഒവേറിയന്‍ കാന്‍സര്‍ സംബന്ധിച്ചുള്ള അപകട സാധ്യതകളും കൂടും. പ്രായമായവരിലാണ് കൂടുതലായി സ്ഥിരീകരിക്കാറുള്ളത്. ചെറിയൊരു ശതമാനം ഒവേറിയന്‍ കാന്‍സറുകള്‍ക്കു പിന്നില്‍ ജനിതകഘടകങ്ങളാണ് കാരണം. BRCA1, BRCA2 എന്നീ ജീനുകളാണ് സാധ്യത വര്‍ധിപ്പിക്കുന്നത്. രക്തബന്ധത്തിലുള്ള ആര്‍ക്കെങ്കിലും ഒവേറിയന്‍ കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സാധ്യത കൂടുതലാണ്.അമിതവണ്ണവും എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥയും ഒവേറിയന്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം. ആര്‍ത്തവം നേരത്തേ ആരംഭിക്കുക, ആര്‍ത്തവ വിരാമം വൈകുക തുടങ്ങിയവയും ഗര്‍ഭിണിയാകാത്തതും രോഗസാധ്യത കൂട്ടാം.