Latest News

പ്രായമേറിയവര്‍ മധുരം കുറയ്ക്കണം; പഞ്ചസാര ശീലിക്കേണ്ട.!

Malayalilife
പ്രായമേറിയവര്‍ മധുരം കുറയ്ക്കണം; പഞ്ചസാര ശീലിക്കേണ്ട.!

രു വയസുള്ള കുഞ്ഞുങ്ങള്‍ക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലില്‍ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്‌പോഴേക്കും പാലില്‍ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്. മധുരപലഹാരങ്ങളാണല്ലോ ആ പ്രായത്തില്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. എന്നാലും 20 - 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തില്‍ അവര്‍ക്കു കൊടുക്കാം.കൊച്ചുകുട്ടികള്‍ മധുരപ്രിയരാണ്. ചില കുട്ടികള്‍ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേര്‍ത്തു കഴിക്കാന്‍ കുഞ്ഞുപ്രായത്തില്‍ത്തന്നെ രക്ഷിതാക്കള്‍ ശീലിപ്പിക്കാറുണ്ട്. അത് ആരോഗ്യകരമല്ല. അത്തരം ശീലങ്ങള്‍ ഒഴിവാക്കണം. ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേര്‍ത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയര്‍ പുഴുങ്ങിയതോ കൊടുക്കാം. പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്‌ക്കൊപ്പം പഞ്ചസാരയ്ക്കു പകരം ചട്ണിയോ കടലക്കറിയോ നല്കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി ശീലിപ്പിക്കരുത്.

ഗാഢത കൂടിയ പഞ്ചസാരയാണ് സോഫ്റ്റ് ഡ്രിംഗ്‌സിലൂടെ കിട്ടുന്നത്. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്റെ മൂന്നിരട്ടി പഞ്ചസാര സോഫ്റ്റ് ഡ്രിംഗ്‌സില്‍ നിന്നു ലഭിക്കും. അതിനാല്‍ അത് ശീലമാക്കേണ്ട.ശര്‍ക്കരയില്‍ നിന്ന് ഇരുന്പ്, കോപ്പര്‍ തുടങ്ങിയ ധാതുക്കള്‍ കൂടി കിട്ടുന്നതിനാല്‍ പഞ്ചസാരയേക്കാള്‍ ഭേദം. തേന്‍, കരുപ്പട്ടി എന്നിവയും മധുരമായി ഉപയോഗിക്കാം. കല്ക്കണ്ടം വാസ്തവത്തില്‍ പഞ്ചസാര തന്നെയാണ്. റിഫൈന്‍ ചെയ്യാത്ത പഞ്ചസാര.അമിതഭാരമാണ് പഞ്ചസാര കൂടുതല്‍ കഴിച്ചാലുണ്ടാകുന്ന മുഖ്യ ആരോഗ്യപ്രശ്‌നം. തൂക്കം പെട്ടെന്നു കൂടും. നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നു ശരീരം വിറ്റാമിനുകളും ധാതുക്കളും ആഗീരണം ചെയ്യുന്നതിന്റെ നിരക്കും പഞ്ചസാരയുടെ തോതുമായി നേരിട്ടു ബന്ധമില്ല.

മധുരമാണ് ഭക്ഷണം സ്വാദുള്ളതാക്കുന്നത്. അതിനാല്‍ പൂര്‍ണമായി നിഷേധിക്കാനുമാവില്ല. മിതമായി കഴിക്കാം. എന്നാല്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയോ കരുപ്പട്ടിയോ കഴിക്കുന്നതാണ് ആരോഗ്യകരം. തേനിന്റെ സ്ഥാനം ഇവ കഴിഞ്ഞുമാത്രം. പനംകല്‍ക്കണ്ടം പഞ്ചസാരയെക്കാള്‍ ഗുണപ്രദം. അതിലുള്ളതു സ്വാഭാവിക പഞ്ചസാരയാണ്. മധുരം ഏതു രീതിയില്‍ കഴിച്ചാലും കുടലില്‍ വച്ച് അത് ആഗീരണം ചെയ്യപ്പെട്ട ശേഷം രക്തത്തില്‍ ഗ്ലൂക്കോസ് പഞ്ചസാരയായി മാറും. ആഹാരത്തില്‍ നിന്നു ലഭിക്കുന്ന കാര്‍ബോഹൈഡ്രേറ്റും ഗ്ലൂക്കോസായാണു മാറുന്നത്. ഫലത്തില്‍ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടും. അമിതമായി മധുരത്തിന്റെ കാലറി കൂടിയില്‍ ശരീരത്തില്‍ അതു അസിറ്റേറ്റിന്റെ തോതു കൂടും. തത്ഫലമായി ട്രൈഗ്ലിസറൈഡിന്റെ തോതും കൂടും. (കൊളസ്‌ട്രോള്‍ പോലെയുള്ള മറ്റൊരു ഘടകമാണ് ട്രൈഗ്ലിസറൈഡുകള്‍. എത്രത്തോളം മധുരം കഴിക്കുന്നുവോ ട്രൈഗ്ലിസറൈഡുകള്‍ ഉണ്ടാകാനുള്ള സാധ്യത അത്രത്തോളം കൂടും. ഉയര്‍ന്ന തോതില്‍ ട്രൈ ഗ്ലിസറൈഡ് ഉണ്ടാകുന്നതു ഹാര്‍ട്ട് അറ്റാക്കിനു വരെ കാരണമാവാം. കൊളസ്‌ട്രോളിന്റെ അത്രയുമില്ലെങ്കിലും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന(റിസ്‌ക് ഫാക്ടര്‍) ഘടകങ്ങളിലൊന്നാണ് ട്രൈഗ്ലിസറൈഡ്.) ബേക്കറി വിഭവങ്ങള്‍, ഐസ്്ക്രീം, ചോക്ലേറ്റ് എന്നിവയിലുമുള്ള ബട്ടറും പഞ്ചസാരയും ട്രൈഗ്ലിസറൈഡിന്റെ തോതു വര്‍ധിപ്പിക്കും. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക..പഞ്ചസാര കൂടുതല്‍ ഉപയോഗിച്ചാല്‍ ശരീരഭാരം കൂടും. കൂടാതെ അതു ട്രൈ ഗ്ലിസറൈഡിന്റെ തോതു കൂട്ടും.

കൗമാരപ്രായത്തിലുള്ളവര്‍ക്കു ദിവസം 50 ഗ്രാം വരെ (10 ടീ സ്പൂണ്‍ )പഞ്ചസാര കഴിക്കാം. പക്ഷേ, ഇപ്പോള്‍ അത്രയും കഴിക്കണം എന്നു നിര്‍ദേശിക്കാറില്ല. കാരണം, ഇപ്പോള്‍ കൗമാരപ്രായത്തിലുള്ളവരുടെ ശാരീരിക അദ്ധ്വാനം തീരെ കുറവാണ്. കൗമാരക്കാര്‍ കഴിക്കുന്ന ചായ, സോഫ്റ്റ് ഡ്രിംഗ്‌സ്, ചോക്ലേറ്റ്, മറ്റു മധുരപലഹാരങ്ങള്‍ എന്നിവയിലൂടെ അത്രയും പഞ്ചസാര ശരീരത്തിലെത്തുന്നുണ്ട്. ഷാര്‍ജഷേക്കിലും മറ്റും പഞ്ചസാരയുടെ തോത് കൂടുതലാണ്. ഇതെല്ലാം അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.

sweets reduce-diets-ways-to-eat-less-sugar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES