അമിതമായാല്‍ അമൃതും വിഷം

Malayalilife
topbanner
അമിതമായാല്‍ അമൃതും വിഷം


മ്മളില്‍ ഭൂരിഭാഗം പേരും മധുരം ഇഷ്ടപ്പെടുന്നവരാണ്.എന്നാല്‍ മധുരത്തിന്റെ അമിതോപയോഗം രോഗങ്ങള്‍ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.അതിനാല്‍ മധുരത്തിന്റെ കാര്യത്തില്‍ ചില മുന്‍കരുതലെടുക്കുന്നത് നല്ലതാണ്.കാപ്പി, ചായ, ജ്യൂസ് എന്നിവയില്‍ പഞ്ചസാരയുടെ അളവു കുറയ്ക്കുക.അതുപോലെ പഴച്ചാറുകള്‍ വാങ്ങുമ്പോള്‍ കട്ടിയായ സിറപ്പ് വാങ്ങാതെ നേര്‍ത്ത രൂപത്തിലുളളവ വാങ്ങണം.പായ്ക്കറ്റുകള്‍ വാങ്ങുമ്പോള്‍ പുറത്തെ ചേരുവകള്‍ വായിക്കണം.ഒന്നാമതോ രണ്ടാമതോ മൂന്നാമതോ ആണ് പഞ്ചസാരയുടെ പേര് കൊടുത്തിരിക്കുന്നതെങ്കില്‍ അതില്‍ ധാരാളം മധുരം അടങ്ങിയിട്ടുണ്ടാകും. അതിനാല്‍ കവറില്‍ നോക്കി പഞ്ചസാര കുറഞ്ഞ അളവിലുളളവ മാത്രം വാങ്ങണം.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതു മൂലമുണ്ടാകുന്ന ഏറെ അപകടകരമായ രോഗാവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. പഞ്ചസാരയുടെ അളവ് കൂടുന്നതിനാനുപാതികമായ രക്തത്തിലെ കീറ്റോ ആസിഡുകളുടെ അളവ് കൂടുന്ന ഈ അവസ്ഥ മരണത്തിനുവരെ കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 mg/dl ല്‍ കൂടുതല്‍ ആകുമ്പോള്‍ത്തന്നെ കരുതല്‍ തുടങ്ങണം. ഒരുപക്ഷേ നിങ്ങള്‍ക്കും ഡയബറ്റിക് കീറ്റോ അസിഡോസിസ് ബാധിച്ചേക്കാം. പഞ്ചസാര പെട്ടെന്നു കൂടുന്നതും കുറയുന്നതും അപകടമാണ്. കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. രണ്ടവസ്ഥയിലുമെത്താതെ പ്രമേഹം നിയന്ത്രിച്ചു കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. ഹൃദയം, വൃക്ക തുടങ്ങിയ ഏതവയവത്തെയും ഈരോഗം ബാധിക്കാം. കുട്ടികളില്‍ ഡയബറ്റിക് കീറ്റോ അസിഡോസിസും തുടര്‍ന്നുള്ള മരണങ്ങളും മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതലാണ്. പക്ഷേ, പലപ്പോഴും ഇവ തിരിച്ചറിയാന്‍ കഴിയാറില്ല. 

Read more topics: # suger health ,# problems
suger health problems

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES