ഹൃദയം മാറ്റിവെക്കാതെ തന്നെ രോഗമുക്തി നല്‍കുന്ന ചികിത്സാരീതി പരീക്ഷിച്ച് കേരളവും; പ്രതീക്ഷയായി കാര്‍ഡിയാക് കോണ്‍ട്രാക്റ്റിലിറ്റി മോഡുലേഷന്‍ (സി.സി.എം.) ചികിത്സാരീതി

Malayalilife
ഹൃദയം മാറ്റിവെക്കാതെ തന്നെ രോഗമുക്തി നല്‍കുന്ന ചികിത്സാരീതി പരീക്ഷിച്ച് കേരളവും; പ്രതീക്ഷയായി കാര്‍ഡിയാക് കോണ്‍ട്രാക്റ്റിലിറ്റി മോഡുലേഷന്‍ (സി.സി.എം.)  ചികിത്സാരീതി


ഹൃദയം മാറ്റിവെക്കാതെതന്നെ രോഗമുക്തി നല്‍കുന്ന  ചികിത്സാരീതി കേരളത്തിലും പ്രതീക്ഷയാക്കുന്നു.കാര്‍ഡിയാക് കോണ്‍ട്രാക്റ്റിലിറ്റി മോഡുലേഷന്‍ (സി.സി.എം.) എന്നാണ് ഈ ചികിത്സാരീതി അറിയപ്പെടുന്നത്. ഹൃദയം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന അവസ്ഥയില്‍ ഹൃദയം മാറ്റിവെക്കുക, കൃത്രിമ ഹൃദയം ഘടിപ്പിക്കുക എന്നിവയാണ് സാധാരണ പരിഹാരം. എല്ലാ പ്രായക്കാരിലും പ്രായോഗികമാകാത്തവയാണ് ഈ ചികിത്സാ രീതികള്‍.

ഹൃദയത്തിന്റെ പമ്പിങ് തകരാറിലാവുന്നതുകൊണ്ടുണ്ടാകുന്ന കുഴപ്പങ്ങള്‍  ഇല്ലാതാക്കാനും പമ്പിങ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിക്കുന്ന ചികിത്സാരീതിയാണ് സി.സി.എം. എന്ന് യൂറോപ്യന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അംഗം ഡാരിഷ് യാഗ്യേല്‍സ്‌കി പറഞ്ഞു. ജര്‍മനിയിലെ ഇംപള്‍സ് ഡൈനാമിക്‌സ് എന്ന കമ്പനി വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ പല രാജ്യങ്ങളിലായി മൂവായിരത്തോളം രോഗികളില്‍ പരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.2002 മുതല്‍ ജര്‍മനിയിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും് സി.സി.എം. പരീക്ഷിച്ച വിജയം കണ്ടിരുന്നു.

2017 ല്‍ തിരുവനന്തപുരം എസ്.യു.ടി. റോയല്‍ ആശുപത്രിയില്‍  ് ഡോ. സി. ഭരത് ചന്ദ്രന്റെ നേതൃത്വത്തില്‍ 52-കാരനായ കെ. ഹരിശങ്കറിലാണ് ഇന്ത്യയിലാദ്യമായി സി.സി.എം. ഘടിപ്പിച്ചത്.2005-ല്‍ വന്ന ഹൃദയാഘാതത്തോടെയാണ് ഹരിശങ്കറിന്റെ തകരാറ് തുടങ്ങുന്നത്. ഹൃദയം സുരക്ഷിതമായി പ്രവര്‍ത്തിക്കണമെങ്കില്‍ 55 ശതമാനത്തിന് മുകളില്‍ പമ്പിങ് വേണം. ഹരിശങ്കറിന് ആദ്യം അത് 18 ശതമാനത്തില്‍ താഴെയായിരുന്നു. സി.സി.എം. ഘടിപ്പിച്ചശേഷം അഞ്ചാംദിവസം രോഗി ആശുപത്രി വിട്ടു.30 ലക്ഷത്തോളം രൂപ ചെലവുവരും എന്നതാണ് സി.സി.എം. ഘടിപ്പിക്കുന്നതിന്റെ വെല്ലുവിളി.

സി.സി.എം:

കഴുത്തിലെ ശുദ്ധരക്തക്കുഴലിലൂടെ രണ്ട് ഇലക്ട്രോഡുകള്‍ കടത്തി വലത്തെ വെന്‍ട്രിക്കിളില്‍ പ്രവേശിപ്പിച്ച് ഇരു വെന്‍ട്രിക്കിളിനും ഇടയ്ക്കുള്ള ഭിത്തിയില്‍ സി.സി.എം. ഘടിപ്പിക്കും. പേസ്‌മേക്കര്‍ പോലുള്ള ഒരു ഇംപള്‍സ് മോഡുലേറ്റര്‍ ഈ ഇലക്ട്രോഡുകളുമായി ബന്ധിപ്പിച്ച് നെഞ്ചിന് മുകളില്‍ ഘടിപ്പിക്കുന്നു. ഹൃദയത്തിലെ വൈദ്യുതവേഗം ഇലക്ട്രോഡുകളിലൂടെ നിരീക്ഷിക്കാനും അതിലൂടെ കൃത്രിമ വൈദ്യുതി നല്‍കാനും ഇംപള്‍സ് മോഡുലേറ്റര്‍ സഹായിക്കും. ഇതോടെ ഹൃദയകോശങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കും. ഇത് ഹൃദയ മാംസപേശികള്‍ക്ക് നഷ്ടപ്പെട്ട സങ്കോചശക്തി വീണ്ടെടുത്ത് ഹൃദയത്തിന്റെ പമ്പിങ് കൂട്ടും. ശസ്ത്രക്രിയയ്ക്കുശേഷം ഓരോ ആഴ്ചയും മോഡുലേറ്റര്‍ ചാര്‍ജ് ചെയ്യണം. ഇത് വീട്ടിലിരുന്നുതന്നെ ചെയ്യാന്‍ സാധിക്കും. ശസ്ത്രക്രിയയ്ക്കുശേഷം ഓരോഘട്ടവും ആശുപത്രിയില്‍ പോകേണ്ടതില്ല. പേസ്‌മേക്കര്‍ പോലെ ഓരോ എട്ടുവര്‍ഷവും ഇത് മാറ്റേണ്ടതില്ലെന്നും ഡാരിഷ് യാഗ്യേല്‍സ്‌കി പറഞ്ഞു.

cardiac contractility modulation for heart patients

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES