Latest News

ഗ്രാമ്പു പതിവായി ശീലമാക്കൂ; ഗുണങ്ങൾ ഏറെ

Malayalilife
ഗ്രാമ്പു പതിവായി ശീലമാക്കൂ; ഗുണങ്ങൾ ഏറെ

നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള  ഉത്തമ  പരിഹാരമാർഗ്ഗമാണ് ഗ്രാമ്പു. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്.  ഭക്ഷണത്തിന് രുചി  നൽകുന്നതോടൊപ്പം ഏറെ ഗുണങ്ങളും ഇവയ്ക്ക് ഉണ്ട്. യൂജെനോൾ എന്ന സംയുക്തം ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ളതിനാൽ ഒരു ആന്റിഓക്‌സിഡന്റായി  പ്രവർത്തിക്കുന്നു. ഇതിലൂടെ വിട്ട് മാറാത്ത രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. 

മോണരോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച തടയാനായി ഗ്രാമ്പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾക്ക് സാധിക്കുമെന്ന്  ‘Journal of Natural Products’ എന്ന പ്രസിദ്ധീകരിച്ച പഠനത്തിൽ  തെളിയിക്കുന്നു. അസിഡിറ്റി  പോലുള്ള പ്രശ്ങ്ങൾ തടയുന്നതിനായി . ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് സഹായകരമാണ്. സ്ഥിരമായി വരുന്ന ജലദോഷം, വിട്ടുമാറാത്ത ചുമ എന്നിവ മാറുന്നതിനും ഗുണകരമാണ്. പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാന്‍ നല്ലൊരു പ്രതിവിധി കൂടിയാണ് ഗ്രാമ്പു. അതിനായി കുറച്ച് വെള്ളത്തില്‍ അല്‍പ്പം ഗ്രാമ്പുവും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. 

ദിവസവും ഗ്രാമ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം ദിവസവും മൂന്നോ നാലോ തവണ കുടിക്കുന്നതിലൂടെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം അകറ്റാനും  ഏറെ ഗുണകരമാണ്. ഗ്രാമ്പൂ കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി തടയാൻ കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. ഗ്രാമ്പുവിന് വൻകുടൽ, സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാൻ  സാധിക്കുന്നു എന്നും  പഠനങ്ങൾ കണ്ടെത്തി.

Read more topics: # Uses of grambu in health
Uses of grambu in health

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES