വാഴയുടെ എല്ലാ ഭാഗങ്ങളും നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതു ദഹനത്തിന് വരെ ഏറെ സഹായകരമാണ്. പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറ കൂടിയാണ് വാഴപ്പഴം. പ്രമേഹ രോഗികള്‍ക്ക് വാഴച്ചുണ്ട് അഥവാ വാഴപ്പൂ ആകട്ടെ മികച്ച ഭക്ഷണമാണ്. മാത്രമല്ല ഇത് പ്രായമാകല്‍ സാവധാനത്തിലാക്കാനും ഏറെ സഹായിക്കും. എന്തൊക്കെയാണ് വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍ എന്ന് അറിയാം.
ദഹനത്തിന്: ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ വാഴപ്പിണ്ടി ജ്യൂസ് സഹായിക്കുന്നു. ഇതിനു ഡൈയൂറേറ്റിക് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് വാഴപ്പിണ്ടി ജ്യൂസ് . ദഹനത്തിന് ഏറെ ഗുണകരമാണ് ഇത്.
വൃക്കയിലെ കല്ല്:വൃക്കയിലെ കല്ലിനെ തടയുന്നതിനായി വാഴപ്പിണ്ടി ജ്യൂസില്‍ ഏലക്ക ചേര്‍ത്തുകുടിക്കുന്നത് നല്ലതാണ്. മൂത്രത്തിലെ കല്ല് ഉണ്ടാകുന്നത് ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേര്‍ത്തു ദിവസവും കുടിക്കുന്നത് തടയും. ഇത് മൂത്രനാളിയിലെ അണുബാധ (UTI) മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കും: ശരീര കോശങ്ങളില്‍ ശേഖരിച്ചിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും പുറന്തള്ളല്‍ നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ സാവധാനത്തിലാക്കും. അതിവേഗം തന്നെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇതില്‍ വളരെ കുറച്ചു കാലറി മാത്രമേ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കൂടും എന്ന പേടിക്കേണ്ട ആവശ്യവും ഉണ്ടാകുന്നില്ല.
കൊളസ്ട്രോളും രക്തസമ്മര്‍ദവും: വാഴപിണ്ടിയിൽ വൈറ്റമിന്‍ ബി ധാരാളം അടങ്ങിയതിനാല്‍ ഇതില്‍ ഇരുമ്ബ് ധാരാളം ഉണ്ട്. ഹീമോഗ്ലോബിന്‍ കൗണ്ട് ഇത് കൂട്ടുന്നു. ധാരാളമായി ഇതിൽ ഇതില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.