വീടുകളിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ നാം ഏവരും കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് കടുക്. കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഗുണത്തിൽ മുൻപത്തിലാണ് ഇതിന്റെ സ്ഥാനം. കടുക് മിക്ക കറികളിലും എന്തിനാണ് ചേർക്കുന്നത് എന്ന ചോദ്യം പലരിലും ഉയർന്നിരിക്കുകയാണ്. രോഗങ്ങൾ വരുന്നത് തടയാനും കടുക് നിത്യവും കഴിക്കുന്നതിലൂടെ സഹായിക്കും.
ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങള്‍ വരുന്നത് തടയുന്നതിനായി കടുക് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും. അഥവാ ഈ അസുഖങ്ങൾ ഉള്ളവരാണ് നിങ്ങൾ എങ്കിൽ കടുക് നിത്യവും ആഹാരത്തിൽ ഉൾപെടുത്തുന്നതിലൂടെ തടയാനും സാധിക്കും. . ശരീരത്തില്‍ അമിത കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നതിനൊപ്പം ആരോഗ്യകരമായി വടിവൊത്ത ശരീരം സ്വന്തമാക്കാനുള്ള ഫലപ്രദമായ മാർഗം കൂടിയാണ്.
ഇന്ന് ഏവരിലും പൊതുവേ കണ്ട് വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മൈഗ്രെയ്ന്‍. ഇതിനെ തടയുന്നതിനും കടുകിലൂടെ സാധിക്കുന്നുണ്ട്. അതോടൊപ്പം കടുകിൽ ധാരാളമായി സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് മഗ്നീഷ്യം ഏറെ ഗുണകരമാണ്. ഇത് കൂടാതെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും കടുക് ഉത്തമമാണ്.