കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഏറെ ഇഷ്‌ടമുള്ള ഒന്നാണ് ചോകേ്‌ളറ്റ് . എന്നാൽ ഇത് ആരോഗ്യത്തെ കൂടുതലായി ദോഷകരമായി ബാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനുപരി ഇവ പല്ലിനും കൂടുതൽ ദോഷങ്ങൾ ആണ് വരുത്തുന്നത്. എന്നാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ദോഷങ്ങളെക്കാള്‍ ഏറെ ഗുണങ്ങളുണ്ട്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.
ഡാര്‍ക് ചോകേ്‌ളറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിലെ രക്തം കട്ടപിടിക്കുന്നത് ഒഴിവാകുകയും അതോടൊപ്പം രക്ത ശുദ്ധീകരണം നടക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമായി മാറുന്നു.
ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ സഹായിക്കുന്നു.
ഫ്‌ളേവനോയ്ഡുകള്‍ സ്‌ട്രോക്ക് ഉണ്ടാകുന്നത് തടയാനും ഡാർക്ക് ചോക്ലേറ്റ് ഏറെ ഗുണകരമാണ് എന്ന് പഠനങ്ങൾ പറയുന്നു.
ചോകേ്‌ളറ്റിൽ അടങ്ങിയിരിക്കുന്ന കൊക്കോയിനിൽ പെന്റാമെറിക് പ്രോസയനൈഡിന്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടസ്സപ്പെടുത്താൻ സഹായിക്കുന്നു.
ഡയബെറ്റിസ് സാദ്ധ്യത ഡാര്‍ക് ചോകേ്‌ളറ്റ് കുറയ്ക്കുന്നു.
ചോകേ്‌ളറ്റിന് തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കൂട്ടാന്‍ സാധിക്കുന്നു.