Latest News

മൂലക്കുരുവിന് ഉടനടി പരിഹാരം കാണാം; പ്രതിവിധികള്‍ ഇവയൊക്കെ

Malayalilife
 മൂലക്കുരുവിന് ഉടനടി പരിഹാരം കാണാം; പ്രതിവിധികള്‍ ഇവയൊക്കെ

പെെൽസ് എന്ന അസുഖം ഉണ്ടെങ്കിൽ പലർക്കും അത് പുറത്ത് പറയാൻ നാണക്കേടാണ്. ആളുകൾ എന്ത് വിചാരിക്കുമെന്ന് കരുതി മിക്കവാറും പുറത്ത് പറയാൻ മടിക്കാണിക്കും. മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ പൈൽസ് അഥവാ മൂലക്കുരു. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ഈ രോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ. 

അലോപ്പതി, ആയുർ‌വേദം, ഹോമിയോപ്പതി എന്നിവയിൽ പൈൽസിന് ചികിത്സ ലഭ്യമാണ്. എങ്കിലും ഭക്ഷണക്രമീകരണവും ജീവിതത്തിൽ തുടരേണ്ടതാണ്. പൈൽസ് മൂർഛിച്ച അവസ്ഥയിൽ അലോപ്പതിയിൽ അതിനെ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാറുണ്ട്. എങ്കിലും തെറ്റായ ഭക്ഷണക്രമീകരണം മൂലം കാലക്രമേണ പൈൽസ് അതിന്റെ പൂർവാവസ്ഥയിൽ എത്തിച്ചേരുന്നു. അതിനാൽ ഈ രീതി ഒരു ശാശ്വത പരിഹാരമല്ല. പൈല്‍സിന് ഇംഗ്ലീഷ് മരുന്നുകളേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യുന്നത് ആയുര്‍വേദമാണ്. പൈൽസ് മാറാനുള്ള ആയുർവേദ പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് വേദനയില്‍ നിന്നും ആശ്വാസം നല്‍കും. പൈല്‍സ് ചുരുങ്ങാനും നല്ലതാണ്. 

 2. മോരില്‍ അല്‍പം ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ഗുണം ചെയ്യും. 

 3. തുളസിയില വെള്ളത്തിലിട്ട് അരമണിക്കൂറിന് ശേഷം വെള്ളം കുടിയ്ക്കുന്നത് പെെൽസിന് പരിഹാരമാണ്.

4. വെള്ളത്തില്‍ സവാള നീര്, പഞ്ചസാര എന്നിവ ചേര്‍ത്തു കുടിയ്ക്കുന്നതും ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തില്‍ അര ടീസ്പൂണ്‍ ജീരകപ്പൊടി കലര്‍ത്തി കുടിയ്ക്കുക. 

5. ഇഞ്ചി, തേന്‍, പുതിനജ്യൂസ്, മൊസമ്പി ജ്യൂസ് എന്നിവ വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്. ആര്യവേപ്പിന്റെ നീരെടുത്ത് ഇതില്‍ അല്‍പം തേന്‍ കലര്‍ത്തി അര ഗ്ലാസ് മോരില്‍ കലര്‍ത്തി കഴിയ്ക്കുന്നതും നല്ലതാണ്.

6. ഇഞ്ചിയുടെ നീര് നാരങ്ങയുടെ നീര് തേനും ചേർത്ത് ദിവസവും കുടിക്കുന്നത് പെെൽസ് മാറാൻ സഹായിക്കും.

Read more topics: # remedies for piles problems
remedies for piles problems

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES