Latest News

പുതുമയാർന്ന് റെയിന്‍ബോ ഡയറ്റ്; ഏതൊക്കെയാണെന്ന് ശ്രദ്ധിക്കാം

Malayalilife
പുതുമയാർന്ന്   റെയിന്‍ബോ ഡയറ്റ്; ഏതൊക്കെയാണെന്ന് ശ്രദ്ധിക്കാം

രോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പഴവർഗ്ഗങ്ങളും പച്ചക്കറികളും. എന്നാൽ ഇവയുടെ അളവ് എത്രത്തോളമാണ് നാം കഴിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. എന്നാൽ ഇവയെല്ലാം ചേർന്ന് വൈവിധ്യമായ ഒരു ഡയറ്റ് പ്ലാനാണ് റെയിന്‍ബോ ഡയറ്റ്. ഡയറ്റ് ഊര്‍ജ്ജസ്വലമാക്കാൻ പച്ച, ചുവപ്പ്, പര്‍പ്പിള്‍, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് സഹായിക്കും. ശരീരത്തിന് ആവശ്യമായ വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ ഇതുവഴി പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ലഭിക്കുകയും ചെയ്യും. ഒപ്പം തന്നെ , വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ലഭിക്കും. 

ചുവപ്പ്: ആന്തോസയാനിന്‍ എന്ന പിഗ്മെന്റുകള്‍ ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും  ഉള്‍പ്പെടുന്നു. ശക്തമായ ആന്റിഓക്‌സിഡന്റുകളായി  ഇത് ശരീരത്തിൽ  പ്രവര്‍ത്തിക്കുന്നു. മാതളനാരങ്ങ, സ്ട്രോബെറി, തക്കാളി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.  ഈ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും സ്ട്രോക്ക്, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കുന്നതിനും ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.

ഓറഞ്ചും മഞ്ഞയും: ഒട്ടുമിക്ക ഓറഞ്ച്, മഞ്ഞ ഭക്ഷണങ്ങളിലും  കാണപ്പെടുന്ന ഒന്നാണ്  കരോട്ടിനോയിഡുകള്‍. ആരോഗ്യത്തിന് ഗുണം ചെയ്യാൻ ക്യാരറ്റ്, നാരങ്ങ, ഓറഞ്ച്, മാമ്ബഴം, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് സഹായിക്കും. അവ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കണ്ണുകളുടെ ആരോ​ഗ്യത്തിനും ചര്‍മ്മപ്രശ്നങ്ങളില്‍ നിന്ന് മോചനം നൽകും.

പച്ച:  കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ് ഇലക്കറികള്‍. ധാരാളമായി വിറ്റാമിന്‍ എ   ബ്രൊക്കോളിയില്‍  അടങ്ങിയിട്ടുണ്ട്. കിവി പഴത്തില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ  ഇത്  ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനും കാന്‍സര്‍ പോലുള്ള രോ​ഗങ്ങളെ തടയുന്നതിനും സഹായിക്കും.

നീല, പര്‍പ്പിള്‍:  ഫൈറ്റോ ന്യൂട്രിയന്റുകള്‍ നീല, പര്‍പ്പിള്‍ നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ധാരാളമുണ്ട്. ബ്ലാക്ക്‌ബെറി, പ്ലം, ബ്ലൂബെറി, ചുവന്ന കാബേജ്, വഴുതന തുടങ്ങിയവയാണ് അവ.  മറവി രോ​ഗങ്ങളില്‍ നിന്ന് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സംരക്ഷിക്കും. മൂത്ര‌നാളിയിലുണ്ടാകുന്ന അണുബാധകളെ ചെറുക്കാനും ഈ ഭക്ഷണങ്ങള്‍ സഹായിക്കും.

ബ്രൗണ്‍:  പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുക, രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവ് കുറയ്ക്കുക, കൊളസ്ട്രോള്‍ നിയന്ത്രിക്കുക, ദഹന ആരോഗ്യം മെച്ചപ്പെടുത്തുക എന്നിവയിലൂടെ ശരീരഭാരം നിയന്ത്രിക്കാന്‍ എന്നിവ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് സഹായിക്കുന്നു .  നാരുകള്‍ ധാരാളമായി പരിപ്പ്, വിത്തുകള്‍, ധാന്യങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു.

Read more topics: # Rain bow diet,# for healthy life
Rain bow diet for healthy life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES